തിരയൊഴിഞ്ഞൊരീ കടവിൽ താമരകൾ വിരിയില്ലേ.... മനസ്സിന്റെ ഇരുൾമാളത്തിൽ ദീപങ്ങൾ തെളിയില്ലേ... ഇനിയേതു രാഗം പാടണം പൂമാരി പെയ്തിടാൻ.. ഇനിയേതു വീഥി പോകണം പൂവാടി കണ്ടിടാൻ.... (നിറമിയന്ന...)
ഒളി കാണാൻ നീട്ടിയ ദീപം ഇടനെഞ്ചിൽ കനലുകളായ്.. തെളിമാനം ചാർത്തിയ മഴവിൽ എന്നുള്ളിൽ കരിമുകിലായ് ഇനിയെത്ര കാലം മണ്ണിൽ കരിനിഴൽ കളം വരയ്ക്കും... ഇനിയെത്ര കാലം നോവിൻ ചിതയിൽ മനമെരിഞ്ഞിടും.... (നിറമിയന്ന...)