Chirakadichennile madhura sankalpangal Avayude chuttum parannuyarnnu Athu kandu mandahasichu kondennil Ninnakalukayaayirunnu en priyan Akalukayaayirunnu (kai niraye..)
Language: Malayalam
കൈ നിറയെ കൈ നിറയെ സ്വപ്നങ്ങൾ തന്നതു കടലാസ്സു പൂവുകളായിരുന്നു ഒരു നുള്ളു പൂമ്പൊടി തൂകുവാനില്ലാത്ത കടലാസ്സു പൂവുകളായിരുന്നു (2)
കനവിന്റെ മുത്തണിതേരിൽ ഞാൻ കണ്ടതു കളിമൺ പ്രതിമകളായിരുന്നു അവയുടെ ആകാരകവരങ്ങളെല്ലാം അയഥാര്‍ഥമായിരുന്നു(കൈ നിറയെ)
ചിറകടിച്ചെന്നിലെ മധുര സങ്കൽപ്പങ്ങൾ അവയുടെ ചുറ്റും പറന്നുയർന്നു അതു കണ്ടു മന്ദഹസിച്ചുകൊണ്ടെന്നിൽ നിന്നകലുകയായിരുന്നു എൻ പ്രിയൻ അകലുകയായിരുന്നു (കൈ നിറയെ)