Oru Kansoochi Thumbaal Enne (Nallomal Chendaanu)

2024
Lyrics
Language: Malayalam

നല്ലോമൽ ചെണ്ടാണ് ചേലുള്ളൊരു പെണ്ണാണ്

നല്ലോമൽ ചെണ്ടാണ് ചേലുള്ളൊരു പെണ്ണാണ്

മയ്യേകിയ വാൽകണ്ണിൽ മീനോടണതെന്താണ്

നെയ്യാറിൻ കുഞ്ഞോളം നിൻ ഗാനം പാടുമ്പോൾ
നെയ്യാമ്പൽ പൂ പോലും നിൻ ചന്തം തേടുമ്പോൾ
രാവെല്ലാം ഞാൻ കാണും സ്വപ്നം നീയാണ്

ഒരു കൺ സൂചി തുമ്പാൽ മെല്ലെ എന്നെ നീ നുള്ളുന്നു
മിണ്ടാട്ടം മിണ്ടാതേതോ കിന്നാരം ചൊല്ലുന്നു
മണി മുത്തേ നീ മുന്നിൽ വന്നാൽ എൻ ലോകം മാറുന്നു
ചങ്ങാത്തം കൂടാൻ ഞാനും പിന്നാലെ പോരുന്നു

താര രാരെ
ഉം ഉം ഉം
താര രാരെ
ഉം ഉം ഉം
താര രാരെ
ഉം ഉം ഉം
താര രാരെ

താര രാരെ
ഉം ഉം ഉം
താര രാരെ
ഉം ഉം ഉം
താര രാരെ
ഉം ഉം ഉം
താര രാരെ

തുംചാ
തും തുംചാ
തും തുംചാ

തുംചാ
തും തുംചാ
തും തുംചാ

തെന്നലാൽ ആടുമ്പോൾ കൊഞ്ചാതെ കൊഞ്ചും നിൻ
കൈവള കൂട്ടങ്ങൾക്കെന്താ ഭാഗ്യം
മുന്തിരി തൈവള്ളി തുമ്പായ് നിൻ തൂനെറ്റീൽ
വീഴും മുടിയൊന്നിൻ ചുരുളെന്താ രസം

താര രാരെ
ഉം ഉം ഉം
താര രാരെ
ഉം ഉം ഉം
താര രാരെ
ഉം ഉം ഉം
താര രാരെ

ഒരു കൺ സൂചി തുമ്പാൽ മെല്ലെ എന്നെ നീ നുള്ളുന്നു
മിണ്ടാട്ടം മിണ്ടാതേതോ കിന്നാരം ചൊല്ലുന്നു
മണി മുത്തേ നീ മുന്നിൽ വന്നാൽ എൻ ലോകം മാറുന്നു
ചങ്ങാത്തം കൂടാൻ ഞാനും പിന്നാലെ പോരുന്നു

ജന്നലിൻ കണ്ണാടി ചില്ലോരം മൂവന്തീൽ
അമ്പിളി പൂവട്ടം മിന്നും പോലെ
ഒട്ടുമേയോർക്കാതെ നിൻ രൂപം കാണുമ്പോൾ
നെഞ്ചിൽ പന നൊങ്കിൻ നുര പൊന്തുന്നുണ്ടെ

താര രാരെ
ഉം ഉം ഉം
താര രാരെ
ഉം ഉം ഉം
താര രാരെ
ഉം ഉം ഉം
താര രാരെ

ചിരിയെമ്പാടും ചിന്തും പെണ്ണെ ചുമ്മാ കൊതി കൂട്ടുന്നോ
ചങ്കാകെ പെയ്യും മഞ്ഞായെന്നിൽ കുളിരേകുന്നോ
ഒരു സമ്മാനം തുള്ളും താളം പാട്ടായ് ഞാൻ കേൾക്കുന്നോ
കുന്നോളം ചൊല്ലാമോഹം നെഞ്ചാകെ തിങ്ങുന്നോ
Movie/Album name: Sthanarthi Sreekuttan
Artists