Pandorikkal

1965
Lyrics
Language: English

Pandorikkal aattuvakkil,
Panthalicha maanjuvattil
Kochu kochu kombukal kondoru
Kottaaram ketti -nammal kottaaram ketti (pandorikkal)

Raajaavaay neeyirunu,
Raaniyaay njaanirunnu,
Kaanaakkinaakkal kandathormayundo....
(raajaavaay........bhavaanormayundo)

Thottadutha maavil ninnum
Kattedutha maambazhangal
Kaattukili kaazchavechathormayundo
(thottadutha.....bhavaanormayundo)

Pachamanal paayasamaay
Athiyila parppadamaay
Athaazham njaan vilambiyathormayundo
(pachamanal....bhavanormayundo)

Kaalam parannupoy,koumaaram vanna kaalam
Kalyaanam swapnam kandathormayundo?
(kaalam parannu....bhavaanormayundo)_
Language: Malayalam

പണ്ടൊരിക്കൽ ആറ്റുവക്കിൽ,
പന്തലിച്ച മാഞ്ചുവട്ടിൽ
കൊച്ചു കൊച്ചു കൊമ്പുകൾ കൊണ്ടൊരു
കൊട്ടാരം കെട്ടി - നമ്മൾ കൊട്ടാരം കെട്ടി (പണ്ടൊരിക്കൽ)

രാജാവായ്‌ നീയിരുന്നു റാണിയായ്‌ ഞാനിരുന്നു
കാണാക്കിനാക്കൾ കണ്ടതോർമ്മയുണ്ടോ
(രാജാവായ്‌....ഭവാനോർമ്മയുണ്ടോ)

തൊട്ടടുത്ത മാവിൽ നിന്നും
കട്ടെടുത്ത മാമ്പഴങ്ങൾ
കാട്ടുകിളി കാഴ്ചവെച്ചതോർമ്മയുണ്ടോ
(തൊട്ടടുത്ത...ഭവാനോർമ്മയുണ്ടോ)

പച്ചമണൽ പായസമായ്‌
അത്തിയില പർപ്പടമായ്‌
അത്താഴം ഞാൻ വിളമ്പിയതോർമ്മയുണ്ടോ
(പച്ചമണൽ....ഭവാനോർമ്മയുണ്ടോ)

കാലം പറന്നുപോയ്‌, കൗമാരം വന്ന കാലം
കല്യാണം സ്വപ്നം കണ്ടതോർമ്മയുണ്ടോ?
(കാലം പറന്നു....ഭവാനോർമ്മയുണ്ടോ)
Movie/Album name: Maayaavi
Artists