Smaranakalaal Akam Nirayukayanithaa

2025
Lyrics
Language: Malayalam

സ്മരണകളാലകം നിറയുകയാണിതാ
പറവകളാർത്തിടും പായ് മരമെന്ന പോൽ
നീയെന്ന തീരാ മോഹാഭിയിങ്കൽ
ഏകാകിയായ് ഞാനൊരോടം തുഴഞ്ഞു
ചിതറീ വെറുതേ മഴനീർ തരികൾ
നിന്നാലോല ജാലങ്ങളൂഞ്ഞാലയായ്
തീരാ തിരകൾ തിരകൾ വിരലുകളായ്
അകവും പുറവും തഴുകിടു നീ
ആർത്തുവരും പനീയുടലേ
വൻകടലേ പുണരൂ നീ
ദാഹം മലയായ് ചുഴിയായ് കരകവിയേ
ജലമായ് ഇവളിൽ മുഴകിടു നീ
ആർത്തുവരൂ പനീയുയിരിൽ
നിൻ പ്രണയം പകരൂ നീ

തീരാത്ത മായാ സ്വപ്നമാണോ
പാതിരാവോ നീ
പറയുക നീ സ്മരണകൾ തൻ
മൃദു കരമാമോ
തീരമോ സമുദ്രമോ നീ ദൂര താരകമോ
മറുകരയോ പറയുക നീ
അലകടൽ താണു താണേ പോയ് മായുന്നൊരീ
അനാഥ സ്നേഹ യാനമെന്നെ
ഓർക്കാതെ ഓർക്കുമോ
നിരാദ്രമാം നോക്കിനാലെ നീ
ചിതറീ വെറുതെ മഴനീർ തരി ഞാൻ
നിന്നാലോല ജാലസമുദ്രങ്ങളിൽ
തീരാ തിരകൾ തിരകൾ വിരലുകളായ്
അകവും പുറവും തഴുകിടു നീ
ആർത്തുവരൂ പനീയുടലേ
വൻകടലേ പുണരൂ നീ
ദാഹം മലയായ് ചുഴിയായ് കരകവിയേ
ജലമായ് ഇവളിൽ മുഴക്കിടു നീ
ആർത്തുവരൂ പനീയുയിരിൽ
നിൻ പ്രണയം പകരൂ നീ
Movie/Album name: Paathiraathri
Artists