Kuyil Paadunna

1991
Lyrics
Language: Malayalam

കുയില്‍ പാടുന്ന തേന്‍മാവില്‍ കുളിരോലുന്നൊരീക്കൂട്ടില്‍
കുടിയേറുന്ന നാള്‍ വന്നൂ വിടയോതുവാന്‍ നീ വന്നു
വിട ചൊല്ലും നേരവും ഇടറില്ലെന്‍ വാക്കുകള്‍
എനിക്കെല്ലാം നീയൊരാള്‍ നിനക്കെല്ലാം നല്‍കി ഞാന്‍
കുളിര്‍നെറ്റിയില്‍ ചന്ദനക്കാറ്റുതലോടുമ്പോള്‍
ഓര്‍ക്കാമെന്നെ നീ ഓര്‍ക്കാമെന്നെ നീ
ലാല ലാല ലാ ലാല ലാല ലാ
കുയില്‍ പാടുന്ന തേന്‍മാവില്‍ കുളിരോലുന്നൊരീക്കൂട്ടില്‍
കുടിയേറുന്ന നാള്‍ വന്നൂ വിടയോതുവാന്‍ നീ വന്നു

മൈലാഞ്ചിക്കൈകള്‍ മാരാനു മന്താരച്ചെണ്ട്
മണിമാറില്‍ മാരന്റെ മാണിക്യച്ചെപ്പ്
ചിരിക്കുമ്പോള്‍ മുത്തോ നല്ല
കുരുക്കുത്തി മുത്തോ ചൊല്ല്
പൂനിലാപാല്‍ത്തുള്ളിയോ
ചന്ദനപ്പൊന്‍ ചേവടികള്‍ ചഞ്ചലമാകുമ്പോള്‍
ചന്ദനപ്പൂമ്പാദുകവും ചന്ദമൊടാടുന്നൂ

കുപ്പായക്കുടുക്കിന്മേല്‍ ഖതീന്റെ ചേലുള്ള
നല്‍പ്പൂരം ചാര്‍ത്തി മാരന്‍ എത്തുന്നു മുന്നില്‍
മൊഞ്ചുള്ള മുഖം കണ്ടു
നെഞ്ചാകെ കുളിര്‍കൊണ്ടു
പുഞ്ചിരിച്ചിതാ വരുന്നേ
മൈലാഞ്ചിക്കൈകള്‍ മാരാനു മന്താരച്ചെണ്ട്
മണിമാറില്‍ മാരന്റെ മാണിക്യച്ചെപ്പ്

ഒരു പൂ വിരിയും പോലേ ഒരു പാട്ടുണരുമ്പോലേ
കിളിവാതിലിന്‍ ചാരേ നിന്‍ കളനാദമുണര്‍ന്നല്ലോ
പടി തോറും കുങ്കുമം ചിതറുന്നൂ നിന്‍ പദം
കരള്‍ തേടും സൗരഭം പൊതിയുന്നൂ നിന്‍ സ്വരം
പുലര്‍സന്ധ്യ വരികെന്റെയങ്കണം സംഗീത സാന്ദ്രമാക്കുവാന്‍ സാന്ദ്രമാക്കുവാന്‍ (2)
ഒരു പൂ വിരിയും പോലേ ഒരു പാട്ടുണരുമ്പോലേ
കിളിവാതിലിന്‍ ചാരേ നിന്‍ കളനാദമുണര്‍ന്നല്ലോ
Movie/Album name: Kadaloorakaattu
Artists