രാവിവൾ പകലിനെ സ്നേഹാന്ധമാം ജ്വലൽസൂര്യനാൽ മീളിടുമ്പൊഴെൻ പ്രാണനിൽ പകരുമിരമ്പക്കടൽ ചിരം നീ, പെരുങ്കടലനുരാഗമേ.. ഒരേ രാഗതാളങ്ങളാൽ നീർന്നിതാ മിനിക്കോയ് തീരങ്ങൾ താരാട്ടായ് പുലർകാറ്റായി നീ അരികിൽ ഞാനറിയാതാലോലമായ്
കഥയിലെ ഹൂറിയെന്നെ കാത്തിരുന്നു നിൻറെ മരതകഗൃഹം കരുതിവെച്ചൂ നീയെനിക്കായ് സ്വപ്ന മധുരിതപുരം ഇവിടെ നിൻ പ്രണയാലയം എൻറെ പ്രാർത്ഥനയായിടം നമ്മളെത്തിയ പവിഴദ്വീപഹൃദം തേടിയ തീരം ദൂരം