Karimbaarakalkkullilum kanmadam

1980
Lyrics
Language: English

Karimpaarakalkkullilum kanmadam nirayum
Karimpanakalkkullilum lahari nurayum
Nira nira nirayo nira nira nira nira nira nira[2]

Manushyan pirannanaalmuthale
Manassil vikaaramudaleduthu
Maaru maarodidanjum
Udalum udalum pinaanjum
Karaparilaalana sukha mariyaan
Avanavale thediyalanju
Thaalam drutha thaalam aadi madhyanthathaalam

Nizhalum nilaavumina pinayum
Nisakal niranja naalukalil
Meyyu meyyodamarnnum
Manassu manassil padarnnum
Sahassayanolsavarasalahariyil
Avaravarae thanne marannu
Melam rathi melam
Srishtisthithilaya melam
Language: Malayalam

കരിമ്പാറകള്‍ക്കുള്ളിലും കന്മദം നിറയും
കരിമ്പനകള്‍ക്കുള്ളിലും ലഹരി നുരയും
നിറനിരനിറയോ നിറനിറനിറ
നുരനുരനുരയോ നുരനുരനുര

മനുഷ്യന്‍ പിറന്നനാള്‍മുതലേ
മനസ്സില്‍ വികാരമുടലെടുത്തു
മാറുമാറോടിടഞ്ഞും ഉടലുമുടലും പിണഞ്ഞും
കരപരിലാളനസുഖമറിയാനവന്‍
അവളേത്തേടിയലഞ്ഞു
താളം ദ്രുതതാളം ആദിമദ്ധ്യാന്തതാളം
കരിമ്പാറകള്‍ക്കുള്ളിലും..........

നിഴലും നിലാവുമിണപിണയും
നിശകള്‍നിറഞ്ഞനാളുകളില്‍
മെയ്യുമെയ്യോടമര്‍ന്നും മനസ്സുമനസ്സില്‍ പടര്‍ന്നും
സഹശയനോത്സവലഹരിയില്‍
അവരരവരെത്തന്നെമറന്നു
മേളം രതിമേളം സൃഷ്ടിസ്ഥിതിലയമേളം
കരിമ്പാറകള്‍ക്കുള്ളിലും..........
Movie/Album name: Karimbana
Artists