ഇതിലേ ഇതിലേ എന്നോമനപ്പൈതലേ അകലെ നീലാകാശം ചുറ്റി വരാം ഇതിലേ ഇതിലേ എന്നോമനപ്പൈതലേ അകലെ നീലാകാശം ചുറ്റി വരാം... മധുരക്കിനാവിന്റെ കമ്പളത്തില്‍ മഴവില്ലിന്‍ മലർവനി കണ്ടു വരാം... ഇതിലേ ഇതിലേ എന്നോമനപ്പൈതലേ ഓമനപ്പൈതലേ......
പൊന്നലുക്കോലുന്ന പട്ടുകുടക്കീഴില്‍ ഉണ്ടൊരു രാജകുമാരി... ചെമ്പകപ്പൂപോലെ ചന്ദ്രക്കല പോലെ ചന്ദനത്തളിര്‍വള്ളി പോലെ മുത്തുപൊഴിയും നിലാവില്‍ നിങ്ങള്‍ ഒത്തു ചേര്‍ന്നാടിക്കളിക്കും.. ഇതിലേ ഇതിലേ എന്നോമനപ്പൈതലേ ഓമനപ്പൈതലേ......
സ്വര്‍ണ്ണച്ചിറകുമായ് പായും കുതിരമേല്‍ ഒന്നിച്ചു സഞ്ചരിക്കാം കണ്മണി നിന്നെയാ വെൺമുകില്‍ മേടയില്‍ അൻപാര്‍ന്നു കൊണ്ടന്നിരുത്തും സ്വപ്നങ്ങള്‍ പൂക്കളായ് മാറും നിങ്ങള്‍ ഒത്തുചേര്‍ന്നാപ്പൂക്കള്‍ കോര്‍ക്കും... ഇതിലേ ഇതിലേ എന്നോമനപ്പൈതലേ അകലെ നീലാകാശം ചുറ്റി വരാം... മധുരക്കിനാവിന്റെ കമ്പളത്തില്‍ മഴവില്ലിന്‍ മലർവനി കണ്ടു വരാം... ഇതിലേ ഇതിലേ എന്നോമനപ്പൈതലേ ഓമനപ്പൈതലേ......