നീള്‍മിഴിപ്പീലിയില്‍ നീര്‍മണി തുളുമ്പി നീയെന്നരികില്‍ നിന്നൂ കണ്ണുനീർ തുടയ്ക്കാതെ ഒന്നും പറയാതെ നിന്നു ഞാനുമൊരന്യനെപോല്‍ വെറുമന്യനെപോല്‍ (നീള്‍മിഴിപ്പീലി)
ഉള്ളിലെ സ്നേഹപ്രവാഹത്തില്‍നിന്നൊരു തുള്ളിയും വാക്കുകള്‍ പകര്‍ന്നീലാ... ഓ ഓ ഓ മാനസ ഭാവങ്ങള്‍ മൌനത്തിലൊളിപ്പിച്ചു മാനിനീ... നാമിരുന്നു... (നീള്‍മിഴിപ്പീലി)
അജ്ഞാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പ്പൂവിന്‍ തുടിപ്പുകളറിയുന്നു... ഓ ഓ ഓ നാമറിയാതെ നാം കൈമാറിയില്ലെത്ര മോഹങ്ങള്‍ , നൊമ്പരങ്ങള്‍ (നീള്‍മിഴിപ്പീലി)