Neeyaanen Aakaasham

2023
Lyrics
Language: Malayalam

എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു
വാഴ്‌വിൻ സ്നേഹമേ
നീറും മുൾപ്പടർപ്പായെൻ പ്രാണനാളുന്നൂ
ചേർത്തണയ്ക്കണേ
എന്നുൾത്താപമോരോന്നായ് നിന്നിലേകുന്നു
വാഴ്‌വിൻ സ്നേഹമേ
നീറും മുൾപ്പടർപ്പായെൻ പ്രാണനാളുന്നൂ
ചേർത്തണയ്ക്കണേ

നീയാണെൻ ആകാശം നോവുമ്പോഴും
ആത്മാവിന്നാനന്ദം തൂവുമ്പോഴും

കണ്മുന്നിൽ കാണും ദൂരങ്ങളിൽ
കാണാതെ പോകും ഉള്ളകങ്ങൾ
തോരാതെ പെയ്തു നേരങ്ങളിൽ
കേൾക്കാതെ പൊകും നൊമ്പരങ്ങൾ

നീയാണെൻ ആകാശം നോവുമ്പോഴും
ആത്മാവിന്നാനന്ദം തൂവുമ്പോഴും
Movie/Album name: Kaathal The Core
Artists