Pravaahame Pravaahame

1982
Lyrics
Language: English

Pravaahame pravaahame
Parvathaguhayilninnozhuki varum
Nadipravaahame
Kaalame prapanchame yuvathwame charithrame
Ningalozhukum munnottu
Ningal pinnilekkozhukukillaa (pravaahame)

Rithukanyakal poyaalum
Yugaparivarthanam vannaalum aa...aa...
Rithukanyakal poyaalum
Yugaparivarthanam vannaalum
Kadanathin thee koluthuvaanaay
Karanjuveertha mukhavumaayi
Manassu maathram smarana maathram
Ozhukidunnoo pinnottu.....(pravaahame)

Vasanthamaay naam cherunnu
Duranthamaay verpiriyunnu
Vasanthamaay naam cherunnu
Duranthamaay verpiriyunnu
Athinte shokam vithaykkuvaanaay
Kilirtha dukham valarthuvaanaay
Manassu maathram smarana maathram
Ozhukidunnoo pinnottu.....(pravaahame)
Language: Malayalam

പ്രവാഹമേ പ്രവാഹമേ
പര്‍വ്വതഗുഹയില്‍നിന്നൊഴുകിവരും
നദിപ്രവാഹമേ
കാലമേ പ്രപഞ്ചമേ യുവത്വമേ ചരിത്രമേ
നിങ്ങളൊഴുകും മുന്നോട്ട്
നിങ്ങള്‍ പിന്നിലേക്കൊഴുകുകില്ലാ (പ്രവാഹമേ)

ഋതു കന്യകള്‍ പോയാലും
യുഗപരിവര്‍ത്തനം വന്നാലും ആ.... ആ..
ഋതു കന്യകള്‍ പോയാലും
യുഗപരിവര്‍ത്തനം വന്നാലും
കദനത്തിന്‍ തീ കൊളുത്തുവാനായ്
കരഞ്ഞു വീര്‍ത്ത മുഖവുമായി
മനസ്സു മാത്രം സ്മരണ മാത്രം
ഒഴുകിടുന്നൂ - പിന്നോട്ട് (പ്രവാഹമേ)

വസന്തമായ് നാം ചേരുന്നൂ
ദുരന്തമായ് വേര്‍പിരിയുന്നൂ
വസന്തമായ് നാം ചേരുന്നൂ
ദുരന്തമായ് വേര്‍പിരിയുന്നൂ
അതിന്റെ ശോകം വിതയ്ക്കുവാനായ്
കിളിര്‍ത്ത ദുഖം വളര്‍ത്തുവാനായ്
മനസ്സു മാത്രം സ്മരണ മാത്രം
ഒഴുകിടുന്നൂ - പിന്നോട്ട് (പ്രവാഹമേ)
Movie/Album name: Aa Divasam
Artists