Vaasantha Chandrikayo

1987
Lyrics
Language: English

Vasantha chandrikayo vaanampaadiyo?
Ivar chirakulla swapnamo chithrashalabhamo

Koumaaranandanathil kalyaadiyaadunna
Kasthoorimaan kidaavo kaattumainayo
Pularkaala thoomanjin aadyathe binduvo
Thaarunyam mottidunna thaamarakkulamo
Kulirthennalo olichinnidum kili minnalo

Thenozhukum poonkuyil paatto
Varinellin pon kathioro
Mazhavillin maalayitta
Varshakaala sundariyaam neelameghamo
Karalil kikkiliyaakkikkondozhukunna
Kannippooncholayo kalithathayo
Raappaadiyo pushpavaadiyo
Maanathu ninnirangiya maalaakhayo?
Language: Malayalam

വാസന്ത ചന്ദ്രികയോ വാനമ്പാടിയോ
ഇവൾ ചിറകുള്ള സ്വപ്നമോ
ചിത്രശലഭമോ
(വാസന്ത...)

കൗമാരനന്ദനത്തിൽ കളിയാടിയാടുന്ന
കസ്തൂരിമാൻകിടാവോ കാട്ടുമൈനയോ
പുലർകാല തൂമഞ്ഞിൻ ആദ്യത്തെ ബിന്ദുവോ
താരുണ്യം മൊട്ടിടുന്ന താമരക്കുളമോ
കുളിർത്തെന്നലോ ഒളി ചിന്നിടും കിളിമിന്നലോ
(വാസന്ത...)

തേനൊഴുകും പൂങ്കുയിൽ പാട്ടോ
വരിനെല്ലിൻ പൊൻ കതിരോ
മഴവില്ലിൻ മാലയിട്ട
വർഷകാലസുന്ദരിയാം നീലമേഘമോ
കരളിൽ കിക്കിളിയാക്കിക്കൊണ്ടൊഴുകുന്ന
കന്നിപ്പൂഞ്ചോലയോ കളിത്തത്തയോ
രാപ്പാടിയോ പുഷ്പവാടിയോ
മാനത്തു നിന്നിറങ്ങിയ മാലാഖയോ
(വാസന്ത...)
Movie/Album name: Kanikaanumneram
Artists