Kasavu Njoriyumoru Pulari

2017
Lyrics
Language: Malayalam

നിധനി സസസ നിസ സസസ നിസസ നിസസ നിസസ നിധമഗ
ഗരിഗ ധധധ മഗ ധധധ മധനിധ സനിഗമ ഗഗമ രിഗരി സനി
നിധനി സസസ നിസ സസസ നിസഗരിസ ഗരിസ ഗരിസ ഗരിസ നിധ
ഗരിഗ ധധധ മഗ ധധധ നിനിസ ഗഗനി ഗഗമ രിഗരി സരിഗമ
ആ നംത നംത നംത ആനം താ… ആ..ആ..ആ..ആ
കസവു ഞൊറിയുമൊരു പുലരി കളഭമണിയും ഉഷഃമലരി
കസവു ഞൊറിയുമൊരു പുലരി നറുകളഭമണിയും ഉഷഃമലരി
ആലോലമിളകുമൊരിതളിലെ ഹിമകണമരുളിയ കതിരുകളൊരു പുതു
കസവു ഞൊറിയുമൊരു പുലരി നറുകളഭമണിയും ഉഷഃമലരി
കസവു ഞൊറിയുമൊരു പുലരി

ആകാശമരുണ നിറമണിയും അസുലഭ സുരഭില യാമമായ്
ആ ഗംഗയൊഴുകിയൊഴുകി വരും അനുപമ നിറലയ കാവ്യമായ്
മാരിമുകിലിൻ തൂവലിതു പൊഴിഞ്ഞീടുമൊരു കന്നിപ്പാടം
ഒന്നു വിരിയാൻ ഇന്നുലയും ഇളംപൂക്കളിവിടെ
പുലരൊളിയേതോ കന്യയായ് മിഴിയെഴുതുന്നരികേ
പൂത്തു വിടരും പുണ്യമിതു പുലരി മലരു തിരിയും അരിയ കതിരൊളി
കസവു ഞൊറിയുമൊരു പുലരി നറുകളഭമണിയും ഉഷഃമലരി
കസവു ഞൊറിയുമൊരു പുലരി

ആരാമമുദയരഥമണയും അഭിനവ കിസലയ ഗേഹമായ്
ആഷാഢമുയിരിൽ ഇതളണിയും അതിശയസുമധുര സൂനമായ്
ഏതു കുളിരിൽ മുങ്ങി ഇതളുലഞ്ഞാടും ഒരു പനിനീർപ്പൂവ്
ഒന്നു തെളിയാൻ കാത്തിരുന്നു വെയിൽനാളമിവിടെ
നിറകതിരേതോ തൂവലായ് നിറമെഴുതും വഴിയേ
കാറ്റിലുലയും പുളകമിതു തരളലതിക പടരും അരിയ പുലരൊളി
കസവു ഞൊറിയുമൊരു പുലരി കളഭമണിയും ഉഷഃമലരി
കസവു ഞൊറിയുമൊരു പുലരി നറുകളഭമണിയും ഉഷഃമലരി
ആലോലമിളകുമൊരിതളിലെ ഹിമകണമരുളിയ കതിരുകളൊരു പുതു
കസവു ഞൊറിയുമൊരു പുലരി നറുകളഭമണിയും ഉഷഃമലരി
കസവു ഞൊറിയുമൊരു പുലരി
ആ…ആ…ആ…ആ….ആ….
Movie/Album name: Udaaharanam Sujatha
Artists