Kalakalam Paadum Aruvikalil
2001
Kalakalam paadum aruvikalil
Kulikazhinjeeran uduthorungi
Nee varuu en omal kilimakale...
(kalakalam...)
Vennilaa poonkudilil velli manjin poonchimizhil
Poo mulam thandilezhum
Paattum paadi koottinu poraam...
(kalakalam...)
Maamaram venchaamaram
Veeshumee poovaadiyil...ninnethedi njaan..
Kunkumam ven chandanam
Nettiyil chaartheeduvaan
Koode porum njaan...
Kaattile mainayumaay sallapikkum velakalil
Enthino en hridayam
Maamayilaayi peelikal neerthum...
(kalakalam...)
Thaarakam...pon maalyamaay
Minnumee raa chippiyil..ninne kaathu njaan...
Neerthadam mulanaazhiyil
Chorumee yaamangalil..ninnil chernnu njaan...
Ullile kaivalakal kikkilungum yaaminiyil
Enthino en hridayam
Poonkuyilaayi chirakukal veeshum...
(kalakalam...)
കളകളം പാടും അരുവികളിൽ
കുളികഴിഞ്ഞീറൻ ഉടുത്തൊരുങ്ങി
നീ വരൂ എൻ ഓമൽ കിളിമകളേ...
(കളകളം...)
വെണ്ണിലാ പൂങ്കുടിലിൽ വെള്ളിമഞ്ഞിൻ പൂഞ്ചിമിഴിൽ
പൂ മുളം തണ്ടിലെഴും
പാട്ടും പാടി കൂട്ടിനു പോരാം...
(കളകളം...)
മാമരം വെഞ്ചാമരം
വീശുമീ പൂവാടിയിൽ...നിന്നെത്തേടി ഞാൻ..
കുങ്കുമം വെൺചന്ദനം
നെറ്റിയിൽ ചാർത്തീടുവാൻ
കൂടെ പോരും ഞാൻ...
കാട്ടിലെ മൈനയുമായ് സല്ലപിക്കും വേളകളിൽ
എന്തിനോ എൻഹൃദയം
മാമയിലായി പീലികൾ നീർത്തും...
(കളകളം...)
താരകം...പൊൻമാല്യമായ്
മിന്നുമീ രാച്ചിപ്പിയിൽ..നിന്നെ കാത്തു ഞാൻ...
നീർത്തടം മുളനാഴിയിൽ
ചോരുമീ യാമങ്ങളിൽ..നിന്നിൽ ചേർന്നു ഞാൻ...
ഉള്ളിലെ കൈവളകൾ കിക്കിലുങ്ങും യാമിനിയിൽ
എന്തിനോ എൻഹൃദയം
പൂങ്കുയിലായി ചിറകുകൾ വീശും...
(കളകളം...)
Movie/Album name: Korappan The Great
Artists