ചെല്ലക്കാറ്റേ മുല്ലപൂങ്കാറ്റേ ഇതുവഴി കുളിരലയും കൊണ്ടേ വാ... ഒരുപിടിമണമൊരുചെറുതരിമണ മൊരുപിടിമണമൊരുചെറുതരിമണം (മഞ്ഞിൻ)
കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം ഓ ഓ ഓ കീഴാനെല്ലി താഴേതോട്ടിൽ നീരോടുന്നേരം താലീപീലി താളംതുള്ളി നീരോടുന്നേരം മൂടില്ലാത്താളിയും മുക്കുറ്റിപ്പായലും മുങ്ങിയും പൊങ്ങിയും നീന്തുന്നനേരം ഒരുതളിരല ഒരുചെറുകുളിരല ഒരുതളിരല ഒരുചെറുകുളിരല (മഞ്ഞിൻ)
ഏഴാംകടവിൽ ഞാനും നീയും നീരാടുന്നേരം വെള്ളം തെന്നി ഉള്ളം മിന്നി നീരാടുന്നേരം ആളുകൾ കാണാതെ ആണുങ്ങൾ കാണാതെ ആടകളോരോന്നും മാറുന്ന നേരം മതിമതിമതി അരുതരുതിനിമതി മതിമതിമതി അരുതരുതിനിമതി (മഞ്ഞിൻ)