Bharathambe Nee Jayikkuka

2022
Lyrics
Language: Malayalam

ഭാരതാംബേ നീ ജയിക്കുക ദേശരക്ഷ എന്റെ കൈകളിൽ കാത്തിടും ഞാൻ മാതൃഭൂമിയെ സ്വർഗരാജ്യം - എന്റെ ഭാരതം.

പെറ്റമ്മയും ഈ ഭൂമിയും മഹനീയമീ ഞങ്ങൾക്കെന്നും അഭിമാനമായ് ആവേശമായ് അണപൊട്ടിടും ദേശ സ്നേഹമായ്

തടുത്തിടാം തുരത്തിടാം തകർത്തിടാം രിപുക്കളെ നിരന്തരം പൊരുതിടാം വീരപുത്രനായ് ഇരവിലും പകലിലും ജാഗ്രത നിറച്ചിടാം അതിരിനു കാവലായ് വീരപുത്രനായ്

ഭൂവിലോ നിറഞ്ഞു നില്പ്ത് എന്റെ ഭാരതം നെഞ്ചിലെ തുടുപ്പിൽ കേൾപ്പത് എന്റെ ഭാരതം വിടർന്നിടുന്ന പൂക്കൾ പാടും വന്ദേ മാതരം വിശ്വമാകെ ഏറ്റുപാടും വന്ദേ മാതരം

അസതോ മാ സദ്ഗമയ തമസോ മാ ജ്യോതിർഗമയ മൃത്യോർ മാ അമൃതം ഗമയ

ഓം ശാന്തി: ശാന്തി:

വിശ്വമാനവർക്ക് മാതൃരാജ്യം എന്റെ ഭൂമി വിശ്വശാന്തി ഓതിടുന്ന ശക്തിയാണ് ഭൂമി വിശ്വസംസ്കൃതിക്ക് മാതാവായതെന്റെ ഭൂമി വിശ്വശക്തിയായ് നയിപ്പതെന്റെ ജന്മഭൂമി.
Movie/Album name: Mahaveer Chakra
Artists