Kanaka munthiri

1986
Lyrics
Language: English

Kanaka munthiri malaru kondoru veedu
Kanavorukkiya kathiru kondoru veedu
Azhakukalil, padavukalil, oli vithariyitha
Niram, niram, dinam, dinam ..
(kanaka munthiri...)

Mohangal, kulilolangal, theerangalerum kaalamithaa
Soonangal, mani deepangal, nira naalangal kaanum velayithaa
Surabhilamoru jeevitham, athilezhuthumoru geethakam
Layam, layam, ore layam
Radham, radham, manoradham
(kanaka munthiri...)

Meghangal, himavahangal, thenmaari peyyum kaalamithaa
Raagangal, nava raagangal, akatharil thulumbum neramithaa
Madhurithamoru jeevitham, tharalathayathinaamukham
Varam, varam, tharum sukham
Priyam, priyam, manovaram
(kanaka munthiri...)
Language: Malayalam

കനക മുന്തിരി മലരു കൊണ്ടൊരു വീട്
കനവൊരുക്കിയ കതിരു കൊണ്ടൊരു വീട്
അഴകുകളില്‍ പടവുകളില്‍ ഒളി വിതറിയിതാ
നിറം നിറം ദിനം ദിനം
(കനക മുന്തിരി)

മോഹങ്ങള്‍ കുളിരോളങ്ങള്‍ തീരങ്ങളേറും കാലമിതാ
സൂനങ്ങള്‍ മണി ദീപങ്ങള്‍ നിറ നാളങ്ങള്‍ കാണും വേലയിതാ
സുരഭിലമൊരു ജീവിതം അതിലെഴുതുമൊരു ഗീതകം
ലയം ലയം ഒരേ ലയം
രഥം രഥം മനോരഥം
(കനക മുന്തിരി)

മേഘങ്ങള്‍ ഹിമവാഹങ്ങള്‍ തേന്‍മാരി പെയ്യും കാലമിതാ
രാഗങ്ങള്‍ നവ രാഗങ്ങള്‍ അകതാരില്‍ തുളുമ്പും നേരമിതാ
മധുരിതമൊരു ജീവിതം തരളതയതിനാമുഖം
വരം വരം തരും സുഖം
പ്രിയം പ്രിയം മനോവരം
(കനക മുന്തിരി)
Movie/Album name: Aalorungi Arangorungi
Artists