പുഷ്യരാഗ മോതിരമിട്ടൊരു പുലരിക്കതിർ പോലെ സ്വർഗ്ഗ വാതിൽ തുറന്നു വരുന്നൊരു സ്വപ്ന കല പോലെ ഉറങ്ങുമെന്നിലെയെന്നെ ചുംബിച്ചുണർത്തി നിൻ ഗാനം മനസ്സിൽ മായാ നിർവൃതി പാകിയ മയൂര സന്ദേശം (പുഷ്യ)
ഏകാന്തതയുടെയഴികൾക്കുള്ളിലെ എതോ നിശ്വാസം എന്റെ വികാരത്തളിരിൽ വിരൽ തൊടും ഏതോ നിശ്വാസം വിതിർത്തൊരെന്നിലെ ലജ്ജയെ മൂടിപ്പൊതിഞ്ഞു നിൻ ഗാനം ഉറക്കൊഴിക്കും മോഹ ശതങ്ങളെ ഉണർത്തി നിൻ ഗാനം (പുഷ്യ)
വീണിഴ പൊട്ടിയൊരനുരാഗത്തിൻ വീണാ തന്ത്രികളിൽ വിരഹം നിത്യ തപസ്സിനിരുത്തിയ വീണാ തന്ത്രികളിൽ തുടുത്ത നഖമുന കൊണ്ടു തലോടി തുടിപ്പു നിൻ ഗാനം വിടർന്ന മൗനം ഗദ്ഗദമാക്കി തുടിപ്പു നിൻ പ്രേമം (പുഷ്യ)