Ponnu ponnu thaarakalaam konnappoonkulakalumaay Vannanayum chaithra raathri Ee mankudilil njaanekanallo Ee manvilakkaarum kolutheelallo Ee mulamthandum mookamallo (ponnu)
പൊന്നു പൊന്നു താരകളാം കൊന്നപ്പൂങ്കുലകളുമായ് വന്നണയും ചൈത്രരാത്രി ഈ മൺകുടിലിൽ ഞാനേകനല്ലോ ഈ മൺവിളക്കാരും കൊളുത്തീലല്ലോ ഈ മുളംതണ്ടും മൂകമല്ലോ (പൊന്നു...)
പൊന്നുംകുടം നിറയെ പാലമൃതുമായിങ്ങു വന്നണയും ശാരദനിലാവേ എന്റെയോട്ടുകിണ്ണമിന്നും ഒഴിഞ്ഞിരിപ്പൂ എന്റെയോണപ്പൂക്കൾ കണ്ണീർ ചൊരിഞ്ഞു നില്പൂ എങ്കിലും ഉറങ്ങാതെ ഞാനിരിപ്പൂ വെറുതേ വെറുതേ ഞാനിരിപ്പൂ (പൊന്നു...)
വിണ്ണിൻ കളമെഴുത്തുപാട്ടിനു തുടികൊട്ടാൻ വന്നണയും കൃഷ്ണമേഘക്കിളിയേ എന്റെ കാവിലുത്സവങ്ങൾ കഴിഞ്ഞു പോയീ എന്റെ ദേവീവിഗ്രഹവും ഉടഞ്ഞു പോയി എങ്കിലും ഒരോർമ്മയായ് ഞാനിരിപ്പൂ വെറുതേ വെറുതേ ഞാനിരിപ്പൂ (പൊന്നു...)
Movie/Album name: Nidhi
Sentence Summary:Nidhi (1982) is a Malayalam film centered on a missing treasure and the intertwined fortunes of the characters searching for it, with family bonds and moral choices at its core.
Song Credits:
- Song: "Ponnu Ponnu"
- Film: Nidhi (1982)
- Lyricist: Not reliably confirmed
- Music Composer: Not reliably confirmed
- Singer(s): Not reliably confirmed
Musical Style: Melodic Malayalam film song of the early 1980s, in a light, lyrical vein typical of the period's film music.
Raga Details: Not available.
Key Artists Involved: Details not reliably confirmed.