Kinaavaanam Peythidum

2024
Lyrics
Language: Malayalam

കിനാവാനം പെയ്തിടും
പകൽവെയിൽ പാതയിൽ ദൂരെ
കുളിർ തണൽ ഓർമ്മകൾ
തളിർവിരൽ നീട്ടവേ പോരൂ
അഴകാർന്ന നേരമേ
അകലാതെ ഇന്നു കൂടെ വരുമോ
ചിറകായി മാറുമോ
ഇനിയെൻ്റെ പാതിയേ
കിനാവാകെ പൂനിലാ
പകരുന്നു താരകൾ
കിനാവേഗം മാരിവിൽ
നിഴൽ പോലെ മായുമോ

കാണാനേരമോ
ചിരിയോർമ്മ പോലെയെന്നിൽ
കാണും നേരമോ
ഇരുകൺകളിൽ നീ വാനം
ചിരകാലമീ കണ്ണിൽനിലാ
അലയായി നിൻ മൊഴിയോർത്തിടാം
നിലാവാനം പെയ്തിടും
കുളിരായി ജീവനിൽ
നിളാതീരം പൂവിടും
ശലഭങ്ങളായി നാം
കിനാവനം തേടിടും
അവൾ വരും പാതയിൽ താനേ
പ്രിയം തരും ഓർമ്മയിൽ
വിരൽ തൊടും നേരമെൻ കൂടെ
മിഴി തോർന്നു പോകുമോ
തിരയായ് എന്നിൽ നിന്നുമകലെ
അഴലാർന്ന് വാടുമോ
അകതാരിൽ ആശകൾ
കിനാവാകെ പൂനിലാ
പകരുന്നു താരകൾ
കിനാവാനം പെയ്തിടും
ശിലയായി മാറി ഞാൻ
Movie/Album name: Grrrr..
Artists