Punchirichal Poonilavudikkum

1977
Lyrics
Language: English

ആ... പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും

Aa.. punchirchal poonilavudikkum
Nee sancharichal pulkodiyum pookkum
Vaakkukalal thenpuzhakal theerkkum
Nee nokkininnal marilasthramelkkum (punchirichal..)
Punchirichal poonilavudikkum

Vinnil ninnirangi vanna devatha pole
Veenayil vidarnna ganadhara pole (vinnil..)
Pushpamay pushyaragamay
Ente bhavanayil nrithamadum
Deviyanu nee aadum deviyanu nee
Paadum deviyanu nee aa...(punchirichaal..)

Kaattumulla poothunarnna sourabham pole
Kaarakanna vaanil ponnum thinkal pole (kaattumulla..)
Swapnamay swargaraniyaay
Ente kalpanayil kaanthi veesum
Raaniyanu nee swapnaraniyanu nee
Swarga raniyanu nee aaa .. (punchirichal..)
Language: Malayalam

ആ... പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും
നീ സഞ്ചരിച്ചാല്‍ പുല്‍കൊടിയും പൂക്കും
വാക്കുകളാല്‍ തേന്‍ പുഴകള്‍ തീര്‍ക്കും
നീ നോക്കി നിന്നാല്‍ മാറിലസ്ത്രമേല്‍ക്കും (പുഞ്ചിരിച്ചാല്‍..)
പുഞ്ചിരിച്ചാല്‍ പൂനിലാവുദിക്കും

വിണ്ണില്‍ നിന്നിറങ്ങി വന്ന ദേവത പോലെ
വീണയില്‍ വിടര്‍ന്ന ഗാനധാര പോലെ (വിണ്ണില്‍..)
പുഷ്പമായി പുഷ്യരാഗമായി
എന്റെ ഭാവനയില്‍ നൃത്തമാടും
ദേവിയാണു നീ ആടും ദേവിയാണു നീ
പാടും ദേവിയാണു നീ ആാ..(പുഞ്ചിരിച്ചാല്‍..)

കാട്ടുമുല്ല പൂത്തുണര്‍ന്ന സൗരഭം പോലെ
കാറകന്ന വാനില്‍ പൊന്നും തിങ്കള്‍ പോലെ (കാട്ടുമുല്ല..)
സ്വപ്നമായി സ്വര്‍ഗ്ഗറാണിയായി
എന്റെ കല്‍പ്പനയില്‍ കാന്തി വീശും
റാണിയാണു നീ സ്വപ്നറാണിയാണു നീ
സ്വര്‍ഗ്ഗറാണിയാണു നീ ആാ.. (പുഞ്ചിരിച്ചാല്‍..)
Movie/Album name: Sreedevi
Artists