Jaanam sun mere dil ki pukaar thuu...
Kar mere pyaar ka ithihaas....
Piyaa thoo piyaa thoo prema yaamamaay
Mulanthandu thaa madhumaasa gaayakaa...
Jiyaathuu jiyaathuu moha jaalakam
Thuranningu vaa anuraaga sundaraa...
Kadalppakshi paadi..ho hoy...
Kadalppakshi paadi...kinaavinte paattu
Idanenchil sithaarinte
Sneha thanthriyonnu meettumo...
(piyaa thoo piyaa thoo...)
Ilankaattu moolum gazhal kettu ninte
Thalir meni thaalathil ulanjathenthe...
Kanimulla pole manam moodi nilkkum
Kavilppoovu naanathaal thudichathenthe...
Nishaa vasantha vanikayilum..
Nilaa chilanka mozhiyukayaay
Thanum thanum tha thabalayilum
Viral vilolam alayukayaay
Swayam maranna shyaama raathriyaay...
(piyaa thoo piyaa thoo...)
Mayilppeeli tholkkum mizhippookkalaale
Mayakkunnathaare ee ishal mainakal..
A khayaalinte eenam thulumpunna neram
Paranningu porunno inapraavukal...
Panineeru peythu pulakithamaam
Malar nikunjam unarukayaay..
Mano maranda maniyarayil
Maraala doothu pakarukayaay
Nilaavalinja neela raathriyaay....
(piyaa thoo piyaa thoo...)
ജാനം സുൻ മേരേ ദിൽ കി പുകാർ തൂ
കർ മേരേ പ്യാർ കാ ഇതിഹാസ്...
പിയാ തൂ...പിയാ തൂ...പ്രേമ യാമമായ്
മുളന്തണ്ടു താ മധുമാസ ഗായകാ...
ജിയാ തൂ...ജിയാ തൂ...മോഹജാലകം
തുറന്നിങ്ങു വാ അനുരാഗസുന്ദരാ...
കടൽപ്പക്ഷി പാടി..ഹൊഹോയ്...
കടൽപ്പക്ഷിപാടി...കിനാവിന്റെ പാട്ടു്
ഇടനെഞ്ചില്‍ സിത്താറിന്റെ
സ്നേഹതന്ത്രിയൊന്നു മീട്ടുമോ...
(പിയാ തൂ...പിയാ തൂ......)
ഇളങ്കാറ്റു മൂളും ഗസല്‍ കേട്ടു നിന്റെ
തളിര്‍മേനി താളത്തില്‍ ഉലഞ്ഞതെന്തേ...
കണിമുല്ലപോലെ മണം മൂടി നില്‍ക്കും
കവിൾപ്പൂവു് നാണത്താല്‍ തുടിച്ചതെന്തേ...
നിശാവസന്ത വനികയിലും..
നിലാച്ചിലങ്ക മൊഴിയുകയായ്
തനും തനും ത തബലയിലും
വിരല്‍ വിലോലമലയുകയായ്...
സ്വയം മറന്ന ശ്യാമരാത്രിയായ്...
(പിയാ തൂ...പിയാ തൂ......)
മയില്‍പ്പീലി തോല്‍ക്കും മിഴിപ്പൂക്കളാലെ
മയക്കുന്നതാരെ ഈ ഇശല്‍ മൈനകള്‍..
ആ...ഖയാലിന്റെ ഈണം തുളുമ്പുന്ന നേരം
പറന്നിങ്ങു പോരുന്നോ ഇണപ്രാവുകൾ...
പനിനീരു പെയ്തു പുളകിതമാം
മലര്‍ നികുഞ്ജമുണരുകയായ്....
മനോ മരന്ദ മണിയറയിൽ
മരാള ദൂതു പകരുകയായ്
നിലാവലിഞ്ഞ നീലരാത്രിയായ്....
(പിയാ തൂ...പിയാ തൂ......)
Movie/Album name: Black Cat
Artists