Innu Kaanum Lokam

2011
Lyrics
Language: English

Innu kaanum lokam nammalkkullathalle...
Nammal thedum thyaagam theertheedaam
Nammude ee thyaagam sathyamaakumenkil
Naale puthu lokam kandidaam...
Aarum illa thunayaayi nammalkkinnu vazhikaattaan
Koottukaarkku thunayaakaan sammathame...
Innee neram manassinte vedanayo maranneedaam
Vijayam nedaam namukkinnee velayilum..
Pon thaamarayaay varumo...veendum janmam tharumo...
Veendum veendum varumo.. varumo...
Innee vijayam nedaam ullil bhayavum vendaa
Dheerappadayaay varumo...varumo...
(innu kaanum...)

Lakshyathode munneriyaal athu vijayathil chennidum
Thudaraamee thyaagangal..pala kaikaliloode naam...
Manassile dukhangal marannidunnu
Melle poruthi munneridaam...
Ee thalamurakal oru vazhikaatti..ini dheeratha kaattidaam
Parannidaam pareekshanam thudarnnu cheyyum nerathil
Manassilo jayikkanam..jayichidaamini naalukalil

Chalicheedum kai viralukalo athu manassinu kulirmmayo..
Ezhuthum vaakkukal marakkaathe ini manassil kurichidaam...
Palaraal chollunna vaakkukalivide vijayam nalkidum
Palanaal cheyyunna thyaagangaloyini manassinu shaanthamo
Kuthichidaam parannidaam ithaa ithaa ini munnottu
Varaam varaam pratheekshakal manassiletti munnottu..

Aarum illa thunayaayi nammalkkinnu vazhikaattaan
Koottukaarkku thunayaakaan sammathame...
Innee neram manassinte vedanayo maranneedaam
Vijayam nedaam namukkinnee velayilum..
Pon thaamarayaay varumo...veendum janmam tharumo...
Veendum veendum varumo.. varumo...
Innee vijayam nedaam ullil bhayavum vendaa
Dheerappadayaay varumo...varumo...
Language: Malayalam

ഇന്നു കാണും ലോകം നമ്മൾക്കുള്ളതല്ലേ...
നമ്മൾ തേടും ത്യാഗം തീർത്തീടാം
നമ്മുടെ ഈ ത്യാഗം സത്യമാകുമെങ്കിൽ
നാളെ പുതുലോകം കണ്ടിടാം...
ആരും ഇല്ല തുണയായി നമ്മൾക്കിന്നു വഴികാട്ടാൻ
കൂട്ടുകാർക്കു തുണയാകാൻ സമ്മതമേ...
ഇന്നീ നേരം മനസ്സിന്റെ വേദനയോ മറന്നീടാം
വിജയം നേടാം നമുക്കിന്നീ വേളയിലും..
പൊൻതാമരയായ്‌ വരുമോ...വീണ്ടും ജന്മം തരുമോ...
വീണ്ടും വീണ്ടും വരുമോ..വരുമോ...
ഇന്നീ വിജയം നേടാൻ ഉള്ളിൽ ഭയവും വേണ്ടാ
ധീരപ്പടയായ്‌ വരുമോ...വരുമോ...
(ഇന്നു കാണും...)

ലക്ഷ്യത്തോടേ മുന്നേറിയാൽ അതു വിജയത്തിൽ ചെന്നിടും
തുടരാമീ ത്യാഗങ്ങൾ..പല കൈകളിലൂടെ നാം...
മനസ്സിലെ ദുഃഖങ്ങൾ മറന്നിടുന്നു
മെല്ലെ പൊരുതി മുന്നേറിടാം...
ഈ തലമുറകൾ ഒരു വഴികാട്ടി..ഇനി ധീരത കാട്ടിടാം
പറന്നിടാം പരീക്ഷണം തുടർന്നു ചെയ്യും നേരത്തിൽ
മനസ്സിലോ ജയിക്കണം..ജയിച്ചിടാമിനി നാളുകളിൽ

ചലിച്ചീടും കൈ വിരലുകളോ അതു മനസ്സിനു കുളിർമ്മയോ..
എഴുതും വാക്കുകൾ മറക്കാതെ ഇനി മനസ്സിൽ കുറിച്ചിടാം...
പലരാൽ ചൊല്ലുന്ന വാക്കുകളിവിടെ വിജയം നൽകിടും
പലനാൾ ചെയ്യുന്ന ത്യാഗങ്ങളോയിനി മനസ്സിനു ശാന്തമോ
കുതിച്ചിടാം പറന്നിടാം ഇതാ ഇതാ ഇനി മുന്നോട്ടു്
വരാം വരാം പ്രതീക്ഷകൾ മനസ്സിലേറ്റി മുന്നോട്ടു്...

ആരും ഇല്ല തുണയായി നമ്മൾക്കിന്നു വഴികാട്ടാൻ
കൂട്ടുകാർക്കു തുണയാകാൻ സമ്മതമേ...
ഇന്നീ നേരം മനസ്സിന്റെ വേദനയോ മറന്നീടാം
വിജയം നേടാം നമുക്കിന്നീ വേളയിലും..
പൊൻതാമരയായ്‌ വരുമോ...വീണ്ടും ജന്മം തരുമോ...
വീണ്ടും വീണ്ടും വരുമോ..വരുമോ...
ഇന്നീ വിജയം നേടാം ഉള്ളിൽ ഭയവും വേണ്ടാ
ധീരപ്പടയായ്‌ വരുമോ...വരുമോ...
Movie/Album name: Ezhaam Arivu
Artists