Kanna Ninnekkurichu

2007
Lyrics
Language: English

Kannaa ninnekkurichu njaan paadumpol
Kannu nirayunnathenthe
Aanandaasru vazhiyunnathenthe
Kannaa poya janmathil naam gokkale meykkumpol (2)
Odi nadannu kalichirikkaam
Allenkil enthinaanee kavilinayil
Asrumaavu kaalindi chaalidinnu
Kannaa kannaa

Saandeepaniyude gurukulathil onichirunnu padhichirikkaam
Ezhu vedatheyum sambodhanayum naam (2)
Eka swarathil mozhinjirikkaam (2)
Allenkilenthinaanen kavilinayil
Asrumaavu kaalindi chaalidinnu
Kannaa kannaa

Ajapaalamuraliyil raagam vidarumpol
Aayatharunimaarkkanuraagamunarum
Kaalikkudamani enna pol raadhaykku (2)
Kaalil chilampukal thulliyaadum
Aa balya smaranakal nammal marakkumo
Aayiram janmangal poyaalum
Kannaa kanna..
Language: Malayalam

കണ്ണാ നിന്നെക്കുറിച്ചു് ഞാന്‍ പാടുമ്പോള്‍
കണ്ണു നിറയുന്നതെന്തേ
ആനന്ദാശ്രു വഴിയുന്നതെന്തേ
കണ്ണാ പോയ ജന്മത്തില്‍ നാം ഗോക്കളേ മേയ്ക്കുമ്പോള്‍ (2)
ഓടി നടന്നു കളിച്ചിരിക്കാം
അല്ലെങ്കില്‍ എന്തിനാണീ കവിളിണയില്‍
അശ്രുമാവു് കാളിന്ദി ചാലിടിന്നു
കണ്ണാ കണ്ണാ

സാന്ദീപനിയുടെ ഗുരുകുലത്തില്‍ ഒന്നിച്ചിരുന്നു പഠിച്ചിരിക്കാം
ഏഴു് വേദത്തേയും സംബോധനയും നാം (2)
ഏക സ്വരത്തില്‍ മൊഴിഞ്ഞിരിക്കാം (2)
അല്ലെങ്കിലിന്തിനാണെന്‍ കവിളിണയില്‍
അശ്രുമാവു് കാളിന്ദി ചാലിടിന്നു
കണ്ണാ കണ്ണാ

അജപാലമുരളിയില്‍ രാഗം വിടരുമ്പോള്‍
ആയത്തരുണിമാര്‍ക്കനുരാഗമുണരും
കാലിക്കുടമണി എന്ന പോല്‍ രാധയ്ക്കു് (2)
കാലില്‍ ചിലമ്പുകല്‍ തുള്ളിയാടും (2)
ആ ബാല്യ സ്മരണകള്‍ നമ്മള്‍ മറക്കുമോ
ആയിരം ജന്മങ്ങള്‍ പോയാലും
കണ്ണാ കണ്ണാ
Movie/Album name: Subhadram
Artists