SONGS A B C D E F G H I J K L M N O P Q R S T U V W X Y Z
Raavinte mookamaam shyaamaambarangalil Mizhineerkkanangale snehichu njaan Pularkaala naalamen shaapamaay unarumpol Paadheyamillaatha padhikanaay njaan... (raavinte...) Kaliyuga sandhyayil ummarappadiyil njaan Theeppantham eriyunna kaazhcha kandu Paathiraacheppinte vaa pilarnnullile- Ykkalarunnoraazhiyum nokki ninnu Amma than madiyil ninnezhunettu marayunna Maranamennavale nenchodu cherthu...(2) Kaakante kannumaay kazhukante kaalumaay Yamaveshamittavan arike nilppuu Kaakkiyum kallanum kaikorthu nilkkumpol Gaandhimaarundenkil enthu kaaryam... Mizhineerkkanangalaal neerum manassine Mauna sharangalaal thaazhittavar Kaalkalil changala korthaniyichavar Parayaathe entho paranjakannu... Swaardhamee lokam..kapadamee sneham Nizhal maathramaanenikkinnu swantham..(4) Naattuvazhiyile chumadu thaangiyil Raavurakkum komaram njaan.. Nenchileriyum kanalu konden Kulirakattum jeevitham...(2) രാവിന്റെ മൂകമാം ശ്യാമാംബരങ്ങളില്‍ മിഴിനീര്‍ക്കണങ്ങളെ സ്നേഹിച്ചു ഞാന്‍ പുലര്‍കാലനാളമെന്‍ ശാപമായുണരുമ്പോള് പാഥേയമില്ലാത്ത പഥികനായ് ഞാന്‍ (രാവിന്റെ ) കലിയുഗസന്ധ്യയില് ഉമ്മറപ്പടിയില്‍ ഞാന്‍ തീപ്പന്തമെറിയുന്ന കാഴ്ച കണ്ടു പാതിരാച്ചെപ്പിന്റെ വാ പിളര്ന്നുള്ളിലേ - യ്ക്കലറുന്നൊരാഴിയും നോക്കി നിന്നു അമ്മതന്‍ മടിയില്‍ നിന്നെഴുന്നേറ്റു മറയുന്ന മരണമെന്നവളെ നെഞ്ചോടു ചേര്‍ത്തു (2) കാകന്റെ കണ്ണുമായ് കഴുകന്റെ കാലുമായ് യമവേഷമിട്ടവന്‍ അരികെ നില്പ്പൂ കാക്കിയും കള്ളനും കൈകോര്‍ത്തു നില്ക്കുമ്പോള് ഗാന്ധിമാരുണ്ടെങ്കിലെന്തു കാര്യം മിഴിനീര്‍ക്കണങ്ങളാല്‍ നീറും മനസ്സിനെ മൗനശ്ശരങ്ങളാല് താഴിട്ടവള് കാല്കളില് ചങ്ങല കോര്‍ത്തണിയിച്ചവര്‍ പറയാതെയെന്തോ പറഞ്ഞകന്നു സ്വാര്ത്ഥമീ ലോകം കപടമീ സ്നേഹം നിഴല്‍ മാത്രമാണെനിക്കിന്നു സ്വന്തം (4) നാട്ടുവഴിയിലെ ചുമടുതാങ്ങിയില്‍ രാവുറക്കും കോമരം ഞാന്‍ നെഞ്ചിലെരിയും കനലു കൊണ്ടെന്‍ കുളിരകറ്റും ജീവിതം (2)
Movie/Album name: Kaanchi
Artists