Poonkuyile Poonkaralil

1992
Lyrics
Language: Malayalam

പൂങ്കുയിലേ പൂങ്കരളില്‍ പൂത്തതു് പൊന്‍പൂവോ (2)
പൂവിതളില്‍ തേന്‍ കിനിയും പുതിയൊരു മാമ്പൂവോ
മകരമഞ്ഞു് വീഴുമ്പോഴും നീലവേനലാകുമ്പോഴും
കൂട്ടു കൂടിയ കിനാവിലെ കൂടൊഴിഞ്ഞു സ്വരമായി നീ
ലല്ലാല...
പൂങ്കുയിലേ പൂങ്കരളില്‍ പൂത്തതു് പൊന്‍പൂവോ

തന തംത നാനിനോ...

മാരില്‍ കടവേരിന്‍ ചെറുച്ചുള്ളിക്കമ്പാലേ
ഏതോ കറുകാകന്‍ കുടികെട്ടുമ്മോടിയില്‍
എന്നോ ഒരു നാളില്‍ പിഴ മൂളും നേരത്തു്
നിന്നെ നിന്നമ്മ പടി തള്ളി പൈങ്കിളി
തന്നെത്താനെ നേടി പീന്നീടുള്ളതെല്ലാം (2)
ലാലല...

പൂങ്കുയിലേ പൂങ്കരളില്‍ പൂത്തതു് പൊന്‍പൂവോ

ആരീരോ...
ഉം...

ഞാനും കിളി നീയും ഒരുപോലാണെന്നാലും
കൂടും ഉടയോരും നമുക്കില്ലെന്നാകിലും
എങ്ങും തുണയാകാന്‍ തളിരൊന്നിക്കും പാരില്‍
എന്നില്‍ നിറയുമ്പോള്‍ ഒരനാഥയുല്ല ഞാന്‍
സ്നേഹം നല്‍കി വാങ്ങി പോകും ഞങ്ങളെങ്ങോട്ടു് (2)

തംതാന...
Movie/Album name: Daddy
Artists