Kaithappoo Maadathe

2014
Lyrics
Language: English

Thaninney thaninney
Thannarathaninney
Thaninney thaninney thannarathaninney
Thanne thannara thannaro

Kaithappoo madathe kunjippenne neey
Kando punnellin poonchelu
Ponnarivaalumaay thennalu porumpol
Ketto ketto poopaattu
Engade chankilu chora
Athu chongittu nikkana nerathu

Kathirokkeyampranum pathirokkeyammkkum
Inyayamarinnu theerthediye
Adiyangal karumaadikkottarane
Vazhi maari pokenda jaathiyaane
Ivayennu maarum irulengu neengum
Oruyaadu kunjippenne
Ee karimannin chopnom kaayakum naalethu
Kaithappoo madathe
Hey kunjippenne neey
Kaithappoo madathe kunjippenne neey
Kando punnellin poonchelu

Adiyorkkum melorkkum vellavum vaayuvum
Onenna kaaryam nerediye
Engalee cherodu chernnitunnu
Pani cheythu vaa pothi ninnitunnu
Nilayithu maaran manushyaronnakan
Vazhiyenthu kunjippenne

Thaninney thaninney
Thannarathaninney
Kaithappoo madathe kunjippenne neey
Kando punnellin poonchelu
Ponnarivaalumaay thennalu porumpol
Ketto ketto poopaattu
Engade chankilu chora
Athu chongittu nikkana nerathu
Language: Malayalam

താനിന്നെയ് താനിന്നെയ്
തന്നാരതാനിന്നെയ്
താനിന്നെയ് താനിന്നെയ് തന്നാരതാനിന്നെയ്
തന്നെ തന്നാര തന്നാരോ

കൈതപ്പൂ മാടത്തെ കുഞ്ഞിപ്പെണ്ണേ നീയ്
കണ്ടോ പുന്നെല്ലിന്‍ പൂഞ്ചേല്
പൊന്നരിവാളുമായ് തെന്നലു പോരുമ്പോ
കേട്ടോ കേട്ടോ പൂപ്പാട്ട്
ഏങ്ങടെ ചങ്കില് ചോര
ഇന്നത്‌ ചോങ്ങിട്ടു നിക്കണ നേരത്ത്

കതിരൊക്കെയമ്പ്രാനും പതിരൊക്കെയമ്മക്കും
ഇന്യായമാരിന്നു തീര്‍ത്തെടിയെ
അടിയങ്ങള്‍ കരുമാടിക്കൂട്ടരാണേ
വഴിമാറി പോകേണ്ട ജാതിയാണേ
ഇവയെന്നു മാറും ഇരുളെങ്ങു നീങ്ങും
ഉരിയാട് കുഞ്ഞിപ്പെണ്ണേ
ഈ കരിമണ്ണിന്‍ ചൊപ്നോം കായാകും നാളേത്
കൈതപ്പൂ മാടത്തെ
ഹേയ് കുഞ്ഞിപ്പെണ്ണേ നീയ്
കൈതപ്പൂ മാടത്തെ കുഞ്ഞിപ്പെണ്ണേ നീയ്
കണ്ടോ പുന്നെല്ലിന്‍ പൂഞ്ചേല്

അടിയോര്‍ക്കും മേലോര്‍ക്കും വെള്ളവും വായുവും
ഒന്നെന്ന കാരിയം നേരെടിയേ
എങ്ങളീ ചേറോട് ചേര്‍ന്നിടുന്നു
പണി ചെയ്ത് വാ പൊത്തി നിന്നിടുന്നു
നിലയിതു മാറാന്‍ മനുഷ്യരൊന്നാകാന്‍
വഴിയെന്ത് കുഞ്ഞിപ്പെണ്ണേ

താനിന്നെയ് താനിന്നെയ്
തന്നാരതാനിന്നെയ്
കൈതപ്പൂ മാടത്തെ കുഞ്ഞിപ്പെണ്ണേ നീയ്
കണ്ടോ പുന്നെല്ലിന്‍ പൂഞ്ചേല്
പൊന്നരിവാളുമായ് തെന്നലു പോരുമ്പോ
കേട്ടോ കേട്ടോ പൂപ്പാട്ട്
ഏങ്ങടെ ചങ്കില് ചോര
ഇന്നത്‌ ചോങ്ങിട്ടു നിക്കണ നേരത്ത്
Movie/Album name: Mizhi Thurakkoo
Artists