Mukil Chattiyil

2022
Lyrics
Language: Malayalam

മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ തുടുത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ അരിക്കൂട്ടൊരുങ്ങ്
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ തുടുത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ അരിക്കൂട്ടൊരുങ്ങ്
ഓരോ പൂരവും ആരവും ഏകണ താരണി ഊരിൽ
തേക്കിൻ കാടതു ചുറ്റണ നാടിതു മിണ്ടണ നേരം
മൊഴിക്കൊക്കെയും വേഗം മിടിക്കുന്നൊരീ താളം
തിരുപ്പള്ളിയിൽ കൂടാം പെരുന്നാളിന് കാണാം
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ തുടുത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ അരിക്കൂട്ടൊരുങ്ങ്

താനെ തന്താനാനെ തന്താനാനേ
തന്താനാനേ താനാനാനേ താനാനാനാനേ
തക തന്താനാനേ താനാനാനേ താനാനാനാനേ

താരകപ്പുന്നെല്ലാൽ കല്ലുരലിൽ കുത്തിക്കുത്തി
തുള്ളി അന്തിക്കള്ളൊഴിച്ച് മാവു കൂട്ടീട്ട്
വെണ്ണിലാവിൽ വേകും വെള്ളയപ്പത്തിങ്കൾ
നിന്റെ കൈയ്യാൽ ചുട്ടതാണോ സുന്ദരിപ്പെണ്ണേ
വെണ്ണിലാവിൽ വേകും വെള്ളയപ്പത്തിങ്കൾ
നിന്റെ കൈയ്യാൽ ചുട്ടതാണോ സുന്ദരിപ്പെണ്ണേ
തകതകതെയ്
തൊട്ടുപോയാൽ പട്ടുപോലെ തോന്നുമീയപ്പം
നിന്റെയൊപ്പം കട്ടെടുക്കാൻ തോന്നലാണിപ്പം
കൊതി കൊണ്ടപ്പം കുടൽ വെന്തപ്പം
ഹായ് മുന്നിൽ വെള്ളേപ്പം
ഇനിയപ്പപ്പം ഇലയിട്ടപ്പം തുടു തുമ്പപ്പൂവപ്പം
മുകിൽച്ചട്ടിയിൽ പകൽ ചുട്ടിതാ തുടുത്തപ്പമൊന്ന്
തിരക്കേറുമീ തെരുപ്പാതയിൽ അരിക്കൂട്ടൊരുങ്ങ്
Movie/Album name: Velleppam
Artists