Chakkikothoru Chankaran (Acharam Ammini Osaram Omana)[1977]
1986
ചക്കിക്കൊത്തൊരു ചങ്കരൻ
ചക്കക്കൊത്തൊരു പിച്ചാത്തി
വാലുമടക്കിക്കെട്ടിയ പെണ്ണിൻ
കാലു തിരുമ്മും കിങ്കരൻ
(ചക്കി..)
കരിമ്പെന്നു കരുതി കടിയ്ക്കാനെടുത്തത്
കാച്ചിപ്പഴുപ്പിച്ച കാരിരുമ്പു (2)
ചക്കരക്കുടത്തിൽ കൈയ്യിട്ടു നക്കിയപ്പോൾ
നാക്കേൽ കടിച്ചതു കട്ടുറുമ്പ്
നാക്കേൽ കടിച്ചതു കട്ടുറുമ്പ്
(ചക്കി..)
കഴുത്തിനു ചുറ്റിലും കരിനാക്കു മുളച്ചൊരു
കൊഴുക്കട്ട മുഖമുള്ള കൊച്ചമ്മ (2)
വാക്കിനു തറുതല പറഞ്ഞിട്ട് പെണ്ണിന്റെ
നാക്കാൽ തൊഴി വാങ്ങും ഭർത്താവ്
(ചക്കി..)
കുളത്തിൽ മുങ്ങിയാൽ കിണറ്റിൽ നിവരുന്ന
കുറുക്കൻവെപ്പോലൊരു മകനുണ്ട് (2)
വെയിലത്തു കാട്ടിയാൽ വെണ്ണ പോലുരുകുന്ന
പാലുണ്ണി പോലൊരു മകളുണ്ട്
(ചക്കി...)
Movie/Album name: Anaswara Gaanangal
Artists