Puthan Manavatti

1961
Lyrics
Language: English

Puthan manavatti punnara manvatti
Pookkaitha malarotha manvatti
Thathammachundaanu thankakkazhuthanu
Thamarapoovotha kannanu

Manavalethumbo maniyaravittu nee
Maravilekkodalle manavatti
Mayilanchikkayyinal manmizhi pothinee
Maarikkalayalle manavatti

Kasavinte thattathal karmudi moodiya
Kannadikkavilulla manavatti
Kanan chelulla mappilayethumbol
Naanam kunnungalle manavatti
Language: Malayalam

പുത്തന്‍ മണവാട്ടി പുന്നാരമണവാട്ടി
പൂക്കൈത മലരൊത്ത മണവാട്ടി
തത്തമ്മച്ചുണ്ടാണ് തങ്കക്കഴുത്താണ്
താമരപ്പൂവൊത്ത കണ്ണാണ്

മണവാളനെത്തുമ്പോ മണിയറവിട്ടുനീ
മറവിലേക്കോടല്ലെ മണവാട്ടി
മൈലാഞ്ചിക്കയ്യിനാല്‍ മാന്മിഴി പൊത്തിനീ
മാറിക്കളയല്ലേ മണവാട്ടി

കസവിന്റെ തട്ടത്താല്‍ കാര്‍മുടിമൂടിയ
കണ്ണാടിക്കവിളുള്ള മണവാട്ടി
കാണാന്‍ ചേലുള്ള മാപ്പിളയെത്തുമ്പോള്‍
നാണം കുണുങ്ങല്ലേ മണവാട്ടി
Movie/Album name: Kandambecha Kottu
Artists