സീയോൻ മണവാളൻ യേശു രാജരാജൻ സഞ്ചാരിയെൻ ജീവന്റെ നാഥൻ (2) പതിയായവനേ മൽ പ്രിയനേ സ്തുതി ചെയ്യുക നീ മനമേ (2) മുൻമഴയും നീയല്ലേ പിൻമഴയും നീയല്ലേ ഹല്ലേലൂയാ പാടി നിന്നെ വാഴ്ത്തിടുന്നതാ (സീയോൻ..)
തിന്മകളാൽ ഞാൻ ഇങ്ങോളമെന്നും മുള്ളിൻ കിരീടം തന്നെങ്കിലും (2) എന്റെ ജീവജലമായ് എന്റെ രക്ഷകനുമായ് (2) സ്നേഹമായൂറുന്ന ദൈവസുതനേ ( സീയോൻ..)