ശാരോണിൽ വിരിയും ശോശന്നപ്പൂവേ ശാലീനയല്ലോ നീ (2) നിന്നുള്ളിൽ തുളുമ്പും തൂമധുവുണ്ണും തേൻതുമ്പിയെന്നും ഞാൻ മനസ്സിന്റെ അകത്തളത്തൊരു വട്ടം ഉണരുവാൻ എനിക്കു നീ ഇടം തരുമോ ഇടം തന്നാൽ അതിനുള്ളിൽ ഉതിരുന്ന പരിമളമൊരു നുള്ളു കടം തരുമോ (ശാരോണിൽ..)
മാർബിൾ വെൺകല്ലു കടഞ്ഞ് മാമ്പൂവിൻ മേനി നനഞ്ഞു സീയോണിൻ മഞ്ഞിൻതുള്ളി ഓശാന പാടാം കുർബാന കൊള്ളാം ഒന്നിക്കാം ഉള്ളിൽ പള്ളിയിൽ സമരിയയിൽ പുലരികളിൽ പൊഴിയുമിളംമഞ്ഞിൽ നാം കണികളായ് കുളിരണിയാം ജന്മം ജന്മം (ശാരോനിൽ..)