ആ...ആ...ആ...ആ...... പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം എഴുതിയതാരാണാ വരികൾ തഴുകിയതാരാണാ ശ്രുതികൾ ശ്രുതികൾ...ശ്രുതികൾ... തഴുകിയതാരാണാ ശ്രുതികൾ....
ആ മൃണാള തന്ത്രിയിലുണർന്നതു് പ്രണയഗാനമോ...വിരഹഗാനമോ... അകലെ ഏതോ ചില്ലയിലിരുന്നു തരളിതയായൊരു പക്ഷി മൂളും അഭൗമമാം കൂജനമോ.... ആ...ആ...ആ...ആ...... പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം...
മൗനം നിറയും നിമിഷങ്ങളിൽ കാതരമാമൊരു മൃദുരവമായ്... കാതിലോതുമൊരു മർമ്മരമായ് ആ ഗാനം നിന്നെ പുണരുന്നുവോ... ഓർമ്മകൾ നിന്നെ തഴുകുന്നുവോ....
പാതിമയക്കത്തിൽ കേട്ടു ഞാൻ പാതി സ്വരങ്ങളാൽ കോർത്ത ഗാനം എഴുതിയതാരാണാ വരികൾ തഴുകിയതാരാണാ ശ്രുതികൾ ശ്രുതികൾ...ശ്രുതികൾ... തഴുകിയതാരാണാ ശ്രുതികൾ....