Indukale vanil nilaavin kothumbu thonikal
Thuzhanju vaa
Nin kavilil pookkum kinaavin kadambu poovithal erinju tha
Manjaadi kadinulil malarkkilikkoodinullil
Madhuvidhu ravin madhuri unnam
Raakkulir manjin chela tharam
Narumazha noolinte thaali tharam
Marukulla maril charthiduvaan
Marathakallinte mala tharam
Pular veyil ponnaal mothiramaavaam
Koovala kankalil kaarmashi ezhutham (indukale)
Poothazhapayil koottirikkaam
Thalirila thamboolam chavacharakkaam
Akathala vaathil cherthadaykkaam
Arikathe deepathin thiri anaykkaam
Kilukile kaathil keerthananm paadaam
Kusruthiyil ninneyen thamburuvaakkam (indukale)
മ്..........മ്.....
ഇന്ദുകലേ വാനില്‍ നിലാവിന്‍ കൊതുമ്പു തോണികള്‍ തുഴഞ്ഞുവാ
നിന്‍ കവിളില്‍ പൂക്കും കിനാവിന്‍ കടമ്പുപൂവിതള്‍ എറിഞ്ഞുതാ
മഞ്ചാടിക്കാടിനുള്ളില്‍ മലര്‍ക്കിളിക്കൂടിനുള്ളില്‍
മധുവിധുരാവിന്‍ മാധുരിയുണ്ണാം
രാക്കുളിര്‍ മഞ്ഞിന്‍ ചേലതരാം
നറുമഴനൂലിന്റെ താലിതരാം
മറുകുള്ള മാറില്‍ ചാര്‍ത്തിടുവാന്‍
മരതകക്കല്ലിന്റെ മാലതരാം
പുലര്‍വെയില്‍ പൊന്നാല്‍ മോതിരമാവാം
കൂവളക്കണ്‍കളില്‍ കാര്‍മഷിയെഴുതാം
പൂത്തഴപ്പായില്‍ കൂട്ടിരിക്കാം
തളിരിലത്താംബൂലം ചവച്ചരയ്ക്കാം
അകത്തളവാതില്‍ ചേര്‍ത്തടയ്ക്കാം
അരികത്ത്എ ദീപത്തിന്‍ തിരിയണയ്ക്കാം
കിലുകിലെ കാതില്‍ കീര്‍ത്തനം പാടാം
കുസൃതിയില്‍ നിന്നെയെന്‍ തംബുരുവാക്കാം
Movie/Album name: Gajaraajamanthram
Artists