Shaarada Neerada

2005
Lyrics
Language: Malayalam

ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി
അതിലൊരു കാട്ടുകടമ്പിന്‍ പൂവായി
വിരിയാന്‍ വരുമോ മീര
വിരഹ വിഷാദിനി മീര
ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി

ശ്യാമേ സ്വയമുരുകുന്ന വിപഞ്ചിക നീ
ഏതോ ജപമുതിരും സ്വരമഞ്ജരി നീ...(2)
പരിഭവയമുനാ കല്ലോലങ്ങളില്‍
പെയ്തലിയും മൃദുപൌര്‍ണമി നീ മീരാ
ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി

ദൂരെ ചിറകണിയുന്ന കിനാവുകളില്‍
താനേ കുളിരണിയും ലയപല്ലവിയില്‍..(2)
മനസ്സൊരു മഥുരാ മായാപുരിയിലെ
മാന്‍പിടയായ്‌ സ്വയമോടുകയോ മീരാ

ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി
അതിലൊരു കാട്ടുകടമ്പിന്‍ പൂവായി
വിരിയാന്‍ വരുമോ മീര
വിരഹ വിഷാദിനി മീര
ശാരദനീരദ ഹൃദയാകാശം
പ്രണയവൃന്ദാവനമായി
Movie/Album name: Cholliyattam
Artists