Marannovo Thozhi

1990
Lyrics
Language: English

Marannuvo thozhee...kozhinjoraa baalyam
Malarithal nulli nadannoraa kaalam
Ini varumormmakal hridayathil nin mukham
Vridhaa theliyukayaayi sakhee....
(marannuvo thozhee...)

Muraliyiletho naal njaan paadum gaanathin...aa...aa...
Muraliyiletho naal njaan paadum gaanathin..
Shruthiyaayennum nee poothille...padasukha malaraay
Mridu mridangangalunare swara kadambangal vidare..
(marannuvo thozhee...)

Maraviyilaayo nin theeraatha mohangal
Kadanam kannuneeraayille nee verumoru kadhayaay
Mama hridanthathil niraye bhava sugandhathilaliye...
(marannuvo thozhee...)
Language: Malayalam

മറന്നുവോ തോഴീ...കൊഴിഞ്ഞൊരാ ബാല്യം
മലരിതള്‍ നുള്ളി നടന്നൊരാ കാലം
ഇനി വരുമോര്‍മ്മകള്‍ ഹൃദയത്തില്‍ നിന്‍ മുഖം
വൃഥാ തെളിയുകയായി സഖീ....
(മറന്നുവോ തോഴീ....)

മുരളിയിലേതോ നാള്‍ ഞാന്‍ പാടും ഗാനത്തിന്‍ ...ആ...ആ...
മുരളിയിലേതോ നാള്‍ ഞാന്‍ പാടും ഗാനത്തിന്‍
ശ്രുതിയായെന്നും നീ പൂത്തില്ലേ.. പദസുഖ മലരായ്
മൃദുമൃദംഗങ്ങളുണരെ സ്വരകദംബങ്ങള്‍ വിടരെ
(മറന്നുവോ തോഴീ....)

മറവിയിലായോ നിന്‍ തീരാത്ത മോഹങ്ങള്‍
കദനം കണ്ണുനീരായില്ലേ നീ വെറുമൊരു കഥയായ്
മമഹൃദന്തത്തില്‍ നിറയെ ഭവസുഗന്ധത്തിലലിയെ ...
(മറന്നുവോ തോഴീ....)
Movie/Album name: Indhanam
Artists