കണ്മണിപ്പൈതലേ നീ വരൂ കദനത്തിൻ കാർമുകിൽ നീക്കിത്തരൂ ഈ മോഹഭംഗത്തിൻ മൗന കുടീരത്തിൽ അമ്മയ്ക്കു കൂട്ടായ് നീ വരൂ ആ..ആരിരാരൊ...ആരിരാരോ,,.... ആ...ആ...ആ.... ദുഃഖങ്ങളായിരം അലയടിച്ചുയരുമെൻ ദുഃസ്വപ്നയാമ വിമൂകതയിൽ ആ......... ഒരു ശക്തിബിന്ദുവായ് ഒരു സ്നേഹസിന്ധുവായ് പ്രഭ ചൊരിഞ്ഞോമന കൂടെ വരൂ കൂടെ വരൂ കൂടെ വരൂ ആ...ആ...ആ...