Kanmani Ninne Njan

2012
Lyrics
Language: English

Kanmani ninne njan cherthanakkumbol
Vinnile thaarakam kannu chimmunnoo
Oru venal mazhayaay nee
Mukil thaazhum koodonnil
Nin mounamaam maarivil moodal manjalayil
Kanmani ninne njan cherthanakkumbol

Thaarahaaram choodi nilkkum paathiraavaniyil
Oru kanniman thoniyil kondupokaam njaan
Nin pooval meyyil oru thooval kaattaay
Thaarilam swapname mayungu nee nenjil
Kanmani ninne njan cherthanakkumbol
Vinnile thaarakam kannu chimmunnoo

Kaane kaane nee nirayum en kinaavalayil
Oru pattunool thottilil thaaraattam njan
Ponchundin thumbil naruthenin gandham
Maarile mohame mayangu nee melle

Kanmani ninne njan cherthanakkumbol
Vinnile thaarakam kannu chimmunnoo
Oru venal mazhayaay nee
Mukil thaazhum koodonnil
Nin mounmaam maarivil moodal manjalayil
Kanmani ninne njan cherthanakkumbol
Language: Malayalam

കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ..
ഒരു വേനല്‍ മഴയായ് നീ
മുകില്‍ താഴും കൂടൊന്നില്‍
നിന്‍ മൗനമാം മാരിവില്‍ മൂടല്‍മഞ്ഞലയില്‍
കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ..

താരഹാരം ചൂടിനില്‍ക്കും പാതിരാവനിയില്‍
ഒരു കന്നിമണ്‍‌തോണിയില്‍ കൊണ്ടുപോകാം ഞാന്‍
നിന്‍ പൂവല്‍ മെയ്യില്‍.. ഒരു തൂവല്‍ കാറ്റായ്..
താരിളം സ്വപ്നമേ മയങ്ങു നീ നെഞ്ചില്‍
കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ..

കാണെക്കാണെ നീ നിറയും എന്‍ കിനാവലയില്‍
ഒരു പട്ടുനൂല്‍ തൊട്ടിലില്‍ താരാട്ടാം ഞാന്‍
പൊൻ ചുണ്ടിൻ തുമ്പില്‍.. നറുതേനിന്‍ ഗന്ധം..
മാറിലെ മോഹമേ മയങ്ങൂ നീ മെല്ലെ..
കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍
വിണ്ണിലെ താരകം കണ്ണു ചിമ്മുന്നൂ..
ഒരു വേനല്‍ മഴയായ് നീ
മുകില്‍ താഴും കൂടൊന്നില്‍
നിന്‍ മൗനമാം മാരിവില്‍ മൂടല്‍മഞ്ഞലയില്‍
കണ്മണീ നിന്നെ ഞാന്‍ ചേര്‍ത്തണയ്ക്കുമ്പോള്‍
Movie/Album name: Namukku Paarkkaan
Artists