Meene Chembulli

2019
Lyrics
Language: Malayalam

മീനേ ചെമ്പുള്ളി മീനേ...
കായൽ കണ്ണീരു നീന്തീ...
തീരം തേടി പായും, ഓളക്കയ്യിലാടി...
ദൂരെ ദൂരെ പോകാം...

മീനേ ചെമ്പുള്ളി മീനേ...

വലയെറിയും....വേയിലിനുമേൽ...
കടവ് കടന്നു വരുന്നു കാലം
പുതു നിറവും ചെറു മഴയും
നനവ് തുറന്ന് തരുന്നു നെഞ്ചിൽ.
ഇരുളിനു മേൽ മെഴുതിരി നീ
മിഴികളിലാളി നിന്ന വാനം.

ഇടവഴിയിൽ നിഴലിനുമേൽ
നിഴല് തൊടുന്നത് കണ്ടു നമ്മൾ...
കരളിലായിൽ എഴുതിയിടാൻ
കവിതയുമായ് വന്നൂ തെന്നൽ...
മൺമണമേ നീയറിയാൻ
മഴയിലിറങ്ങി നിന്നു ദാഹം...

മീനേ ചെമ്പുള്ളി മീനേ...
കായൽ കണ്ണീരു നീന്തീ...
തീരം തേടി പായും, ഓളക്കയ്യിലാടി...
ദൂരെ ദൂരെ പോകാം...
ദൂരെ ദൂരെ പോകാം
Movie/Album name: Thottappan
Artists