കളരിയ്ക്കും കാവിനുമുണ്ടൊരു ദൈവം പൊഴിയുന്നൂ പൂമഴ പോലൊരു പുണ്യം (2) ആ മാനമിടിഞ്ഞേ വീണാലും ശരി മാനം കളയാമോ ഈ ആന മെലിഞ്ഞു തൊഴുത്തിൽ കെട്ടാനാളെ വിളിയ്ക്കാമോ.. ആർത്തി പെരുത്തവർ വാഴുമ്പോൾ നാടിന് നന്മയുണ്ടോ ആ താനേ പോയി കുമ്പിട്ടാൽ മോക്ഷം നേടലുണ്ടോ പോരില്ല അങ്കമില്ല പൊരുതുമോ ഒരുകുലം വെറുതേ (കളരിയ്ക്കും....)