Karayoo Nee Karayoo

1972
Lyrics
Language: English

Karayoo-nee karayoo
Karayunna kunjine paalu kittoo
Nonthurukunna nenjine neethikittoo
(karayoo...)
Seethayum oormilayum janichakaalam
Muthal
Shapikkappettavarallo-sthreekal
Shapikkappettavarallo
Ethrayo renukamar ahalyamar
Ethra shakunthalamar
Nithyagadgadhangalayi bhoomiyile
Dhu:khasmaranakalayi...(karayoo..)

Daivavum manushyanum
Janichakaalammuthal
Thyajikkappettavarallo..sthreekal
Thyajikkappettavarallo
Avarude prathikaramagniyayi
Avarude kannuneer kadalayi- aa
Kadalile rathnangal kaamukanmarude
Kandabharanangalayee....(karayoo)
Language: Malayalam

കരയൂ നീ കരയൂ
കരയുന്ന കുഞ്ഞിനേ പാലുകിട്ടൂ
നൊന്തുരുകുന്ന നെഞ്ചിനേ നീതികിട്ടൂ

സീതയും ഊര്‍മ്മിളയും ജനിച്ചകാലം മുതല്‍
ശപിക്കപ്പെട്ടവരല്ലോ -സ്ത്രീകള്‍
ശപിക്കപ്പെട്ടവരല്ലോ
എത്രയോ രേണുകമാര്‍ അഹല്യമാര്‍
ശകുന്തളമാര്‍
നിത്യഗദ്ഗദങ്ങളായി ഭൂമിയിലെ
ദുഃഖസ്മരണകളായി!

ദൈവവും മനുഷ്യനും ജനിച്ചകാലം മുതല്‍
ത്യജിക്കപ്പെട്ടവരല്ലോ സ്ത്രീകള്‍
ത്യജിക്കപ്പെട്ടവരല്ലോ
അവരുടെ പ്രതികാരമഗ്നിയായി
അവരുടെ കണ്ണുനീര്‍ കടലായി- ആ
കടലിലെ രത്നങ്ങള്‍ കാമുകന്മാരുടെ
കണ്ഠഭാരങ്ങളായി
Movie/Album name: Brahmachaari
Artists