ഇത്തിരിപ്പാട്ടുണ്ടെൻ നെഞ്ചിൽ പാടാൻ ഇത്തിരിയും കൂടെ വേണം ഇത്തിരിപ്പൂവുണ്ടെൻ കൈയ്യിൽ ചൂടാൻ ഇത്തിരിയും കൂടെ വേണം (ഇത്തിരി...)
പൊന്നുരുകും വേനലിനെന്തു ചൂട് എന്നാലും കാറ്റിനു കുളിര് കുളിര് മുള്ളുലയും ചില്ലകൾക്കെന്നും നോവ് എന്നാലും വിടരുന്നു പനിനീർപൂവ് ഇത്തിരിക്കുളിരുണ്ടെൻ മാറിൽ ചൂടാൻ ഇത്തിരിയും കൂടെ വേണം (ഇത്തിരി...)
ഇന്നിന്റെ കണ്ണുനീർ ലേഖനങ്ങൾ നാളെ തൻ പുഞ്ചിരി മായ്ച്ചെഴുതും പുളകം കൊതിക്കുന്ന താഴ്വരയിൽ പുതിയ വിഭാതങ്ങൾ പൂ വിതറും ഇത്തിരിച്ചിരിയുണ്ടെൻ ചുണ്ടിൽ പകരാൻ ഇത്തിരിയും കൂടെ വേണം (ഇത്തിരി...)