Aa...aa...aa...aa..
Thevaarappoomalayil devaraaga maalikayil
Aadithaala vaikhari than thudi muzhangi (2)
Niradeepangal theliyunnu varamanthrangal nirayunnu
Navaraaga maala paadidunnu suvarnna yaamam um..um..um,..
(thevaarappoomalayil..)
Kanivellari vilayunnu ponpanangal kaviyunnu
Chithramani poomukhangal varnnalolamunarunnu (2)
Evide nee evide ennazhake neeyevide
Maayika raaga manohariyaamen vasantha gange
(thevaarappoomalayil..)
Kaliyoonjaalaadunnu thaaliyola painkilikal
Ponnarali poomarathil chanthamulla chillakalil (2)
Akale angakale kani kaanum doorathu
Nanmakal poovaniyunnoru vaasaram udichuyarum um..um..um..
(thevaarappoomalayil..)
ആ..ആ...ആ...ആ..
തേവാരപ്പൂമലയിൽ ദേവരാഗമാലികയിൽ
ആദിതാള വൈഖരി തൻ തുടി മുഴങ്ങി (2)
നിറദീപങ്ങൾ തെളിയുന്നു വരമന്ത്രങ്ങൾ നിറയുന്നു
നവരാഗ മാല പാടിടുന്നു സുവർണ്ണയാമം ഉം,..ഉം..ഉം..
(തേവാരപ്പൂമലയിൽ...)
കണിവെള്ളരി വിളയുന്നു പൊൻപണങ്ങൾ കവിയുന്നു
ചിത്രമണി പൂമുഖങ്ങൾ വർണ്ണലോലമൂണരുന്നു (2)
എവിടെ നീ എവിടെ എന്നഴകേ നീയെവിടെ
മായികരാഗ മനോഹരിയാമെൻ വസന്ത ഗംഗേ
(തേവാരപ്പൂമലയിൽ...)
കളിയൂഞ്ഞാലാടുന്നു താളിയോല പൈങ്കിളികൾ
പൊന്നരളി പൂമരത്തിൽ ചന്തമുള്ള ചില്ലകളിൽ (2)
അകലെ അങ്ങകലെ കണി കാണും ദൂരത്ത്
നന്മകൾ പൂവണിയുന്നൊരു വാസരം ഉദിച്ചുയരും ഉം..ഉം..ഉം..
(തേവാരപ്പൂമലയിൽ...)
Movie/Album name: Nadakame Ulakam
Artists