കളഭ കുങ്കുമം ചാര്‍ത്തി കനവു സുന്ദരി വാ വാ പ്രണസന്ധ്യയില്‍ ഈ പുളകഗംഗയില്‍ ഒന്നായി അലിഞ്ഞു ചേരാന്‍ വാ കനകനൂപുരം ചാര്‍ത്തി ഭരതനര്‍ത്തനം ആടി ഹൃദയസംഗമ മധു വസന്തശയ്യിയല്‍ തമ്മില്‍ പുണര്‍ന്നുറങ്ങാന്‍ വാ മേലേ വാനിടം ചോപ്പണിഞ്ഞു താഴെ പൂമുഖം പൂത്തുലഞ്ഞു മണിച്ചിറകിലെ മധുകണം നീ കൊണ്ടു താ (കളഭ കുങ്കുമം )
മൂവാണ്ടന്‍മാവിന്മേല്‍ ഞാന്‍ കൂടു കൂട്ടുമ്പോള്‍ തോഴി തനിയെ നീ പോരുകില്ലേ ആരാരും കാണാതെ ആരാമപുഷ്പത്താല്‍ ഞാനാ കുടിലില്‍ കൂട്ടിരിക്കാം എന്റെ ഉള്ളിലെ ചിത്രപൗര്‍ണ്ണമി ഏതാണേതാണു് എന്‍ മനസ്സിലെ പൊന്നുതമ്പുരാന്‍ ആരാണാരാണു് ഉഷസ്സിലെ കതിരുകളേ ഉപവനലതികകളേ തേന്‍ തൂകി വാ തമ്മിലിണങ്ങി നാം ചുറ്റിപ്പിണഞ്ഞു നാം ചേക്കേറാം (കളഭ കുങ്കുമം )
തൂവാനത്തുമ്പിപ്പെണ്‍ തുള്ളാട്ടം തുള്ളുമ്പം താനേ വാടി നീ തേങ്ങിടേണ്ട ആരോമല്‍ചിപ്പിയിലെ ആയിരം മുത്തുകള്‍ ആര്‍ക്കായു് ഞാനിനി കാത്തു വയ്ക്കും നിന്‍ ചിറകിലെ തങ്കഭസ്മം തരുമോ തരൂ നീ സഖി എന്റെ മെയ്യിലെ വെണ്ണയുണ്ണാന്‍ വരുമോ കണ്ണാ നീ മനസ്സിലെ മണിക്കുയിലേ പ്രിയമെഴും ഇളംകുയിലേ നീ ചൂടു താ തമ്മിലിണങ്ങി നാം ചുറ്റിപ്പിണഞ്ഞു നാം ചേക്കേറാം (കളഭ കുങ്കുമം )