Roadinte Virimaaril

1979
Lyrics
Language: English

Roadinte virimaaril odunna vandiykku
Poometha viriykkana kallu athu
Chumannu nadakkana chinkaarappenninte
Kavilil maarivillu
(roadinte...)

Kathipolichaalum pottitherikkaatha kuttikkarinkallupole
Ahaa kuttikkarinkallupole daayhoy daayhoy daayhoy daayhoy
Kathipolichaalum pottitherikkaatha kuttikkarinkallupole
Thozhilaaliye kandaal karimukham kaaniykkum
Muthalaalimaarude manassu nalla muthalaalimaarude manassu
Nalla muthalaalimaarude manassu
(roadinte....)

Kanninilaavathu kaattil kungunna kasthooripoomullapole
Aahaa kasthooripoomullapole aa aa aa aahaay
Kanninilaavathu kaattil kungunna kasthooripoomullapole
Kilumkilum valayittu chumadenthi nadakkana kallaanee penninte manassu
Nalla kallaanee penninte manassu nalla kallaanee penninte manassu

Roadinte virimaaril odunna vandiykku
Poometha viriykkana kallu athu
Chumannu nadakkana chinkaarappenninte
Kavilil maarivillu aahaa kavilil maarivillu
(roadinte...)
Aahaa kavilil maarivillu...
Language: Malayalam

റോഡിന്റെ വിരിമാറിൽ ഓടുന്ന വണ്ടിയ്‌ക്ക്
പൂമെത്ത വിരിയ്‌ക്കണ കല്ല് അത്
ചുമന്നു നടക്കണ ചിങ്കാരപ്പെണ്ണിന്റെ
കവിളിൽ മാരിവില്ല്
(റോഡിന്റെ...)

കത്തിപ്പൊളിച്ചാലും പൊട്ടിത്തെറിയ്‌ക്കാത്ത കുട്ടിക്കരിങ്കല്ലുപോലെ
ആഹാ കുട്ടിക്കരിങ്കല്ലുപോലെ ഡായ്ഹോയ് ഡായ്ഹോയ് ഡായ്ഹോയ് ഡായ്ഹോയ്
കത്തിപ്പൊളിച്ചാലും പൊട്ടിത്തെറിയ്‌ക്കാത്ത കുട്ടിക്കരിങ്കല്ലുപോലെ
തൊഴിലാളിയെ കണ്ടാൽ കരിമുഖം കാണിയ്‌ക്കും മുതലാളിമാരുടെ മനസ്സ്
നല്ല മുതലാളിമാരുടെ മനസ്സ് നല്ല മുതലാളിമാരുടെ മനസ്സ്
(റോഡിന്റെ...)

കന്നിനിലാവത്ത് കാറ്റിൽ കുണുങ്ങുന്ന കസ്തൂരിപ്പൂമുല്ലപോലെ
ആഹാ കസ്തൂരിപ്പൂമുല്ലപോലെ ആ ആ ആ ആഹായ്
കന്നിനിലാവത്ത് കാറ്റിൽ കുണുങ്ങുന്ന കസ്തൂരിപ്പൂമുല്ലപോലെ
കിലുംകിലും വളയിട്ട് ചുമടേന്തി നടക്കണ കല്ലാണീ പെണ്ണിന്റെ മനസ്സ്
നല്ല കല്ലാണീ പെണ്ണിന്റെ മനസ്സ് നല്ല കല്ലാണീ പെണ്ണിന്റെ മനസ്സ്

റോഡിന്റെ വിരിമാറിൽ ഓടുന്ന വണ്ടിയ്‌ക്ക്
പൂമെത്ത വിരിയ്‌ക്കണ കല്ല് അത്
ചുമന്നു നടക്കണ ചിങ്കാരപ്പെണ്ണിന്റെ
കവിളിൽ മാരിവില്ല് ആഹാ കവിളിൽ മാരിവില്ല്
(റോഡിന്റെ...)
ആഹാ കവിളിൽ മാരിവില്ല്...
Movie/Album name: Ponnil Kulicha Raathri
Artists