മേഘജാലകം തുറന്നു നോക്കിടുന്നുവോ വസന്തകാല നീലവാനമിന്നു നമ്മളെ ഭാവുകങ്ങളോതിനിന്ന മാമരങ്ങളോ തുഷാരമോതിരങ്ങളിട്ട കൈയ്യു വീശിയോ..... നമ്മിലേയ്ക്കുതിർന്നുവീണ നല്ലൊരോർമ്മയിൽ ഇതാ മനം...പുഞ്ചിരിക്കയോ.... പഴയൊരു പാട്ടിന്റെ ഏതോ വരിത്തുണ്ടു് ഒളി മറയാതെന്റെ ചുണ്ടത്തുണ്ടു്..... ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്നു് പകുതിവരിപ്പാട്ടു് പാടുന്നുണ്ടു്....മെല്ലെ....
കേറുന്തോറും മേലേയ്ക്കു നീളുന്ന കാലകരിങ്കൽ മല ആഴുംതോറും ആഴങ്ങളേറുന്ന സ്നേഹപ്പെരും നീർപ്പുഴ സഞ്ചാരം തുടർന്നു മുന്നോട്ടേ...ഉള്ളാലെ പറന്നു പിന്നോട്ടേ... കാതമക്കരെ കാട്ടിലേറി നാം ഇന്നലെ കളഞ്ഞുപോയ നമ്മളെ തൊടാൻ.... പഴയൊരു പാട്ടിന്റെ ഏതോ വരിത്തുണ്ടു് ഒളി മറയാതെന്റെ ചുണ്ടത്തുണ്ടു്..... ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്നു് പകുതിവരിപ്പാട്ടു് പാടുന്നുണ്ടു്....മെല്ലെ....