സമുറായി താരസൂര്യനിവൻ വരവായി നടന മേഘരൂപൻ ഒരു രാഗമായ് സ്വരഭാവമായ് വന്ന നല്ല സ്വന്തക്കാരൻ ഒരു മിത്രമായി മഴവില്ലു തീർത്തു വന്ന ഇന്ദ്രജാലക്കാരൻ ഈ മണ്ണിനും വിണ്ണിനും നാടിനും വീടിനും ജനപ്രിയ നായകൻ (സമുറായി..)
തിരയുടെ വെള്ളിത്തിരയുടെ പുതുചലനം കഥയുടെ തിരക്കഥയുടെ തിരക്കഥനം സമുറായി സമുറായി അറിവിന്റെ തിരിച്ചറിവിന്റെ കളമൊരുക്കം പകിട്ടിന്റെ വർണ്ണപ്പകിട്ടിന്റെ തങ്കത്തിളക്കം സമുറായി സമുറായി നവ നവരസമുണരുന്നൊരരങ്ങ് തനി തനിരസ രസമൊഴികൾ വഴി തുടരാം ഇനിയൊരു യാത്ര നീയെഴുതും പുതുചരിത്രം ജനനായകനെ കരഘോഷമോടെ തുടിതാലമോടെ നിര വര വരവേൽക്കാം (സമുറായി താര സൂര്യനിവൻ..)
കലയുടെ നാട്യകലയുടെ വരനിലയം ചലച്ചിത്രമതിൻ പദങ്ങളിൽ മുഖചിത്രം സമുറായി .. സമുറായി മനസ്സിന്റെ യുവമനസ്സിന്റെ കളിത്തോഴൻ നഭസ്സിലും പൊതുസദസ്സിലും യുവനായകൻ സമുറായി … സമുറായി എന്നും കാമ്പസ്സിലുയരുന്ന തരംഗം കേര കേരള തൊടുമലകൾ പ്രിയ കാമിനിമാരുടെ കനവിൽ കള കാളിന്ദി മുകിൽവർണ്ണൻ ജയ മംഗളങ്ങൾ ശുഭതാളമോടെ പല വേഷമോടെ നിര വരവരവേൽക്കാം (സമുറായി താര സൂര്യനിവൻ..)
Movie/Album name: Mr Marumakan
Movie Summary:Mr. Marumakan is a 2012 Malayalam comedy film about a young man who impersonates a lawyer to help his family and ends up defending a case involving a palace and its inheritance disputes.
Song Credits: Sung by M. G. Sreekumar; lyrics by Vayalar Sarath Chandra Varma; music composed by Suresh Peters.
Musical Style: Upbeat, festive folk-style melody with celebratory percussion and a lively, rhythmic feel.
Raga Details: Not available.
Key Artists Involved: Composer Suresh Peters; singer M. G. Sreekumar; lyricist Vayalar Sarath Chandra Varma; film directed by Sandhya Mohan and starring Dileep.