Pandumugalkkottaarathil

1967
Lyrics
Language: English

�pandu mughal kottarathil
Pavizhamalli poovanathil
Randu panchavarnnakkilikal virunnu vannu oru
Ponnasoka vrikshakkombil parannirunnu

Avar paadiya kessu paattukal
Avar paranja prema kadhakal
Ponnu menja kottarathil paadusha kettu annu
Painkiliye thankam kondoru koottilittu (pandu)

Kannukalil mayyezhuthichu
Kasavurumaal thuniyideechu
Kanmunayaal kizhavan paadusha oliyambeythu pinne
Kannuneerumkayyumaayaval noyambirunnu..koottil
Noyambirunnu

Chirakadiyaal koodu thakarnnu
Orunaalaval parannakannu
Thante ponnum kiliyethedi kattilalanju
Aval
Avar pandu kanda kunnumcharivil kaathirunnu
Language: Malayalam

�പണ്ടു മുഗൾ കൊട്ടാരത്തിൽ
പവിഴമല്ലി പൂവനത്തിൽ
രണ്ടു പഞ്ചവർണ്ണക്കിളികൾ
വിരുന്നു വന്നു
ഒരു പൊന്നശോക വൃക്ഷക്കൊമ്പിൽ
പറന്നിരുന്നു

അവർ പാടിയ കെസ്സു പാട്ടുകൾ അവർ പറഞ്ഞ പ്രേമ കഥകൾ
പൊന്നുമേഞ്ഞ കൊട്ടാരത്തിൽ പാദുഷ കേട്ടു
അന്ന്‌ പെൺകിളിയെ തങ്കം കൊണ്ടൊരു കൂട്ടിലിട്ടു (പണ്ടു മുഗൾ)

കണ്ണുകളിൽ മയ്യെഴുതിച്ചു
കസവുറുമാൽ തുന്നിയിടീച്ചു
കണ്മുനയാൽ കിഴവൻ പാദുഷ ഒളിയംബെയ്തു
പിന്നെ കണ്ണുനീരും കൈയ്യുമായവൾ നൊയമ്പിരുന്നു... കൂട്ടിൽ

ചിറകടിയാൽ കൂടു തകർന്നു
ഒരു നാളവൾ പറന്നകന്നു
തന്റെ പൊന്നും കിളിയെ തേടി കാട്ടിലലഞ്ഞു
അവൾ പണ്ടു കണ്ട കുന്നും ചരുവിൽ കാത്തിരുന്നു
Movie/Album name: Kasavuthattam
Artists