Nee Thirsaa Nagaram

2012
Lyrics
Language: English

Nee thirsaa nagaram pole manohari
Nee jarusalem nagaram pole sundari
Nee enne nokkaruthe...
Vivashanaakunnu njaan athinaal
En aramanayil kanyakamaar nooraayiram...
Athil poornnavathee en priya nee oruval maathram...
Nee thirsaa nagaram pole manohari
Nee jarusalem nagaram pole sundari.....

Shishiram poy marayum
Maari mazhamukilum pookkalum viriyunnu
Priya nee arikil varuu...
Munthiri vallikal poothulanjuvo....
Maathalappoovukal mottidunnuvo...
Njaan nin swaramonnu kettotte....
Njaan nin mukhamonnu kandotte....
En priya sakhee.....
Nee thirsaa nagaram pole manohari
Nee jarusalem nagaram pole sundari.....

Labanon thaazhvarayil pookkum
Panineer poo sakhi nin alakangal innen
Thadavarayaay.....
Nin adharam amritham thoovukillayo....
Nin moodupadam nee maattukillayo...
En idathu karam nin thalayinayaay
En aalinganathil amaruu nee...
En priya sakhee.....
Nee thirsaa nagaram pole manohari
Nee jarusalem nagaram pole sundari.....
Language: Malayalam

നീ തിര്‍സാ നഗരം പോലെ മനോഹരി
നീ ജറുസലേം നഗരം പോലെ സുന്ദരി
നീ എന്നെ നോക്കരുതേ...
വിവശനാകുന്നു ഞാന്‍ അതിനാല്‍
എന്‍ അരമനയില്‍ കന്യകമാര്‍ നൂറായിരം...
അതില്‍ പൂർണ്ണവതി എന്‍ പ്രിയ നീ ഒരുവള്‍ മാത്രം...
നീ തിര്‍സാ നഗരം പോലെ മനോഹരി
നീ ജറുസലേം നഗരം പോലെ സുന്ദരി.....

ശിശിരം പോയ്‌ മറയും
മാറി മഴമുകിലും പൂക്കളും വിരിയുന്നു
പ്രിയ നീ അരികില്‍ വരൂ...
മുന്തിരിവള്ളികള്‍ പൂത്തുലഞ്ഞുവോ....
മാതളപ്പൂവുകള്‍ മൊട്ടിടുന്നുവോ...
ഞാന്‍ നിന്‍ സ്വരമൊന്നു കേട്ടോട്ടേ....
ഞാന്‍ നിന്‍ മുഖമൊന്നു കണ്ടോട്ടേ....
എന്‍ പ്രിയ സഖീ.....
നീ തിര്‍സാ നഗരം പോലെ മനോഹരി
നീ ജറുസലേം നഗരം പോലെ സുന്ദരി.....

ലബനോന്‍ താഴ്വരയില്‍ പൂക്കും
പനിനീര്‍ പൂ സഖി നിന്‍ അളകങ്ങള്‍ ഇന്നെന്‍
തടവറയായ്.....
നിന്‍ അധരം അമൃതം തൂവുകില്ലയോ....
നിന്‍ മൂടുപടം നീ മാറ്റുകില്ലയോ...
എന്‍ ഇടതുകരം നിന്‍ തലയിണയായ്
എന്‍ ആലിംഗനത്തില്‍ അമരൂ നീ...
എന്‍ പ്രിയ സഖീ.....
നീ തിര്‍സാ നഗരം പോലെ മനോഹരി
നീ ജറുസലേം നഗരം പോലെ സുന്ദരി.....
Movie/Album name: Song of Solomon
Artists